ഓണാഘോഷത്തിനിടെ യുവതിയുടെ പരാക്രമം ഫ്ലാറ്റില്‍ കുട്ടികള്‍ ഇട്ട പൂക്കളം ചവിട്ടി നശിപിച്ച മലയാളി യുവതിക്കെതിരെ കേസ്

ഫ്ലാറ്റില്‍ ഓണാഘോഷത്തിനിടെ യുവതിയുടെ പരാക്രമം.

Sep 24, 2024 - 21:40
 0  3
ഓണാഘോഷത്തിനിടെ യുവതിയുടെ പരാക്രമം ഫ്ലാറ്റില്‍ കുട്ടികള്‍ ഇട്ട പൂക്കളം ചവിട്ടി നശിപിച്ച മലയാളി യുവതിക്കെതിരെ കേസ്

ബെംഗളൂരു: ഫ്ലാറ്റില്‍ ഓണാഘോഷത്തിനിടെ യുവതിയുടെ പരാക്രമം. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളിട്ട പൂക്കളം ചവിട്ടി നശിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു.

പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്ബിഗെഹള്ളി പോലീസ് കേസെടുത്തത്.താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം .പൂക്കളം അലംകോലമാകുമെന്ന് യുവതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പൂക്കളം യുവതി ചവിട്ടി നശിപ്പിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത് .

അതെസമയം ഫ്ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ പൂക്കളമിടാൻ അനുവദിക്കില്ലെന്നും തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് യുവതി പൂക്കളം നശിപ്പിച്ചതെന്നാണ് മലയാളി കുടുംബം പറഞ്ഞത്..എന്നാല്‍ പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച്‌ ഉത്സവങ്ങള്‍ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെകിലും ഇവർ അത് അംഗീകരിച്ചില്ല.

The post ഓണാഘോഷത്തിനിടെ യുവതിയുടെ പരാക്രമം ഫ്ലാറ്റില്‍ കുട്ടികള്‍ ഇട്ട പൂക്കളം ചവിട്ടി നശിപിച്ച മലയാളി യുവതിക്കെതിരെ കേസ് 

What's Your Reaction?

like

dislike

love

funny

angry

sad

wow