'കേസിൽ തന്റെ വാദം കേട്ടില്ല'; സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി കെ.എം എബ്രഹാം

അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി കെ.എം എബ്രഹാം രംഗത്ത്.

Apr 15, 2025 - 11:55
 0  10
'കേസിൽ തന്റെ വാദം കേട്ടില്ല'; സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി കെ.എം എബ്രഹാം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി കെ.എം എബ്രഹാം രംഗത്ത്. അദ്ദേഹം ഇത് സംബന്ധിച്ചു അഭിഭാഷമാരുമായി ആശയ വിനിമയം നടത്തി എന്നാണ് ലഭിക്കുന്ന വിവരം. 

കിഫ്ബി സിഇഒ കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കാരണമായ പ്രാധാനപ്പെട്ട ഒന്നാണ് കൊല്ലം കടപ്പാക്കടയിലെ വാണിജ്യസമുച്ചയം. കെട്ടിടത്തില്‍ എബ്രഹാമിനും ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതാണ് കേസിൽ നിർണായക തെളിവായത്.

എന്നാല്‍ സഹോദരന്‍മാര്‍ക്കൊപ്പം കെട്ടിടം പണിയാനുണ്ടാക്കിയ ധാരണാപത്രം കോടതി പരിഗണിച്ചില്ലെന്നാണ് കെ.എം എബ്രഹാമിന്‍റെ വിമര്‍ശനം. അതേസമയം കേസിൽ തന്റെ വാദം കേട്ടിലെന്ന എബ്രഹാമിന്റ് നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാരും. 

What's Your Reaction?

like

dislike

love

funny

angry

sad

wow