വേടനെതിരായ വിദ്വേഷ പ്രസംഗം: കേസരി പത്രാധിപർ എൻ. ആർ. മധുവിനെതിരെ കേസ്

റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ ആർഎസ്‌എസ് വാരിക

May 17, 2025 - 13:14
 0  14
വേടനെതിരായ വിദ്വേഷ പ്രസംഗം: കേസരി പത്രാധിപർ എൻ. ആർ. മധുവിനെതിരെ കേസ്

കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ ആർഎസ്‌എസ് വാരിക കേസരി പത്രാധിപർ എൻ.ആർ മധുവിനെതിരെ കേസ്.

സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് കിഴക്കെ കല്ലട പൊലീസ് കേസെടുത്തത്. കലാപത്തിന്‌ ആഹ്വാനം ചെയ്‌തതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ്‌ പ്രകാരമാണ്‌ കേസ്.

കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു വേടനെതിരെയുള്ള എൻ.ആർ. മധുവിന്റെ പരാമർശം. വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നെന്നും ഇതിൻ്റെ പിന്നില്‍ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരുണ്ടെന്നുമായിരുന്നു എൻ.ആർ. മധുവിൻ്റെ പ്രസ്താവന.

What's Your Reaction?

like

dislike

love

funny

angry

sad

wow