കന്നുകാലി തീറ്റ കാരണം മരണം സംഭവിച്ചാല്‍ നിയമനടപടി: മന്ത്രി ജെ ചിഞ്ചുറാണി

തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികള്‍ക്ക് മരണം സംഭവിച്ചാല്‍ കന്നുകാലി തീറ്റ കമ്ബനികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന നിയമം ഉടൻ

Jun 21, 2024 - 23:19
 0  14
കന്നുകാലി തീറ്റ കാരണം മരണം സംഭവിച്ചാല്‍ നിയമനടപടി: മന്ത്രി ജെ ചിഞ്ചുറാണി

തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികള്‍ക്ക് മരണം സംഭവിച്ചാല്‍ കന്നുകാലി തീറ്റ കമ്ബനികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന നിയമം ഉടൻ നിലവില്‍ വരുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ കേരള ഫീഡ്‌സ് മഹിമ കാലിത്തീറ്റയുടെ ലോഞ്ചിംഗ് നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി

കേരളത്തില്‍ കാലിത്തീറ്റ ഉല്‍പ്പാദനം നടത്തുന്ന രണ്ട് പൊതുമേഖല സ്ഥാപനങ്ങള്‍ കേരള ഫീഡ്‌സും മില്‍മയുമാണ്. കേരളത്തില്‍ ആവശ്യമുള്ള കാലിത്തീറ്റയുടെ 50 ശതമാനം മാത്രമേ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുള്ളു. മറുനാടുകളില്‍ നിന്നുള്ള കാലിത്തീറ്റ എത്തുന്ന സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പു വരുത്തുന്ന നടപടികള്‍ ഗവണ്‍മെന്റ് ഊർജിതമാക്കുന്നത്.

ഗുണ നിലവാരത്തോടൊപ്പം വിപണി വില നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള ഫീഡ്‌സ് മഹിമ എന്ന പേരില്‍ കാലിത്തീറ്റ പുറത്തിറക്കുന്നത്. മികച്ച പോഷകങ്ങള്‍ അടങ്ങിയ മഹിമ കാലിത്തീറ്റ ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കിടാരികള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് കന്നുകുട്ടിയുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നു. രണ്ടരക്ഷേം ലിറ്റർ പാലുല്‍പ്പാദനത്തിന്റെ കുറവ് നിലവില്‍ മില്‍മക്കുണ്ട്. ക്ഷീരസ്വയം പര്യാപ്തതയിലേക്കെത്തുന്നതിന് വിവിധ ക്ഷിര കർഷക ക്ഷേമ പ്രവർത്തനങ്ങള്‍ നടത്തി വരികയാണ്. ആവശ്യമായ ഗവണ്‍മെന്റ് സബ്‌സിഡി, പലിശ രഹിത വായ്പ എന്നിവ ക്ഷീരകർഷകർക്ക് നല്‍കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

കേരള ഫീഡ്‌സ് എം ഡി ഡോ.ബി ശ്രീകുമാർ,മാർക്കറ്റിംഗ് മാനേജർ ജയചന്ദ്രൻ ബി, ഡപ്യൂട്ടി മാനേജർ ഷൈൻ എസ്, ഫ്രാൻസിസ് ബി എന്നിവർ പങ്കെടുത്തു.

ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ 20 kg തൂക്കം ഉള്ള, കേരള ഫീഡ്‌സ് മഹിമ എന്ന ഈ കാലിത്തീറ്റക്ക് ചാക്ക് ഒന്നിന് 540 രൂപയാണ് വില. കന്നുകുട്ടിയുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുകയും കൃത്യസമയത്ത് തന്നെ ഇവയ്ക്ക് പ്രായപൂർത്തിയായി മദിലക്ഷണം പ്രകടമാക്കുന്നതിനും ആവശ്യമായ വിവിധ ഇനം പോഷകങ്ങള്‍ ശരിയായ അനുപാതത്തില്‍ കേരള ഫീഡ്സ് മഹിമ കാലിത്തീറ്റയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ പാല്‍ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഈ കാലിത്തീറ്റ അനുയോജ്യമല്ല.

പശുകുട്ടികളുടെ ശരീരഭാരം അനുസരിച്ച പ്രതിദിനം 2 മുതല്‍ 3 kg വരെ കേരള ഫീഡ്‌സ് മഹിമ കാലിത്തീറ്റ നല്‍കാവുന്നതാണ്. ശരീരഭാരം വർദ്ധനവിനായി പോത്തു ' മഹിമ കാലിത്തീറ്റ നല്‍കാവുന്നതാണ്.

ഇത് കൂടാതെ ക്ഷീര കർഷകർക്ക് മണ്‍സൂണ്‍ കാലത്ത് പാല്‍ ഉല്‍പാദനത്തിന്റെ ചെലവ് കുറക്കുന്നതിനായി കേരള ഫീഡ്‌സ് ഉല്പാദിപ്പിക്കുന്ന വിവിധ ഇനം കാലിത്തീറ്റകള്‍ക്ക് ജൂണ്‍ 5, 2024 മുതല്‍ പ്രത്യേക മണ്‍സൂണ്‍കാലവിലക്കിഴിവ് നല്‍കി വരുന്നുണ്ട്. കേരള ഫീഡ്‌സ് ഡയറി റിച്ച്‌ പ്ലസ് കാലിത്തീറ്റക്ക് 45kg ചാക്ക് ഒന്നിന് 50 രൂപയും 50kg തൂക്കമുള്ള കേരള ഫീഡ്‌സ് മിടുക്കി, കേരള ഫീഡ്സ് എലൈറ്റ് എന്നീ കാലിത്തീറ്റകള്‍ക്ക് യഥാക്രമം 40 രൂപയും, 251 പ്രത്യേക മണ്‍സൂണ്‍കാല കമ്ബനി വിലക്കിഴിവായി നല്‍കി വരുന്നു. ഈ പ്രത്യേക ആനുകൂല്യം ക്ഷീരകർഷകർക്ക് മണ്‍സൂണ്‍കാലത്ത് പാല്‍ ഉല്‍പാദനത്തിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഉപകാരപ്രദമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow