'ആരുടെയും അധികാരപരിധിയിൽ കടന്നുകയറിയിട്ടില്ല, പ്രവർത്തനം ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്': നരേന്ദ്രമോദി

ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്ന ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

Nov 27, 2024 - 12:20
 0  9
'ആരുടെയും അധികാരപരിധിയിൽ കടന്നുകയറിയിട്ടില്ല, പ്രവർത്തനം ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്': നരേന്ദ്രമോദി

ന്യൂഡല്‍ഹി: ആരുടേയും അധികാരപരിധിയില്‍ കടന്നുകയറിയിട്ടില്ലെന്നും ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് മാത്രമേ കര്‍ത്തവ്യനിര്‍വഹണം നടത്തിയിട്ടുള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്ന ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് കര്‍ത്തവ്യനിര്‍വഹണം നടത്തിയതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭരണഘടന എന്നെ ചുമതലപ്പെടുത്തിയ കാര്യങ്ങള്‍ ചെയ്തു. ഞാന്‍ ആരുടേയും അധികാരപരിധിയില്‍ കടന്നുകയറിയിട്ടില്ല’- പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിൽ ഭരണഘടന പൂർണമായും നടപ്പിലാക്കി, ആദ്യമായി അവിടെ ഭരണഘടനാ ദിനം ആചരിച്ചു. ‘രാഷ്ട്രം ആദ്യം’ എന്ന വികാരം ഭരണഘടനയെ നൂറ്റാണ്ടുകളോളം ജീവസ്സുറ്റതാക്കി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. 75 വർഷത്തെ വെല്ലുവിളികൾ നേരിടാൻ ഭരണഘടന യഥാർത്ഥ പാത കാണിച്ചു തന്നു. അടിയന്തരാവസ്ഥയുടെ വെല്ലുവിളി നേരിടാനും ഭരണഘടന സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow