കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അഭിഭാഷകര്‍ക്ക് അനുവാദമില്ല: ഹൈക്കോടതി
കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യാനും പ്രചരിപ്പിക്കാനും അഭിഭാഷകര്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി.

കൊച്ചി: കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യാനും പ്രചരിപ്പിക്കാനും അഭിഭാഷകര്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ അഭിഭാഷകരെ അനുവദിച്ചാല്‍ അവര്‍ക്ക് റെക്കോര്‍ഡ് ചെയ്യാനും പ്രചരിപ്പിക്കാനും കഴിയുമെന്നല്ല അതിനര്‍ഥം. അത്തരം നടപടികള്‍ കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി.
കേസിലെ നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് ശരിയായ കാര്യമല്ലെന്നും കോടതി പറഞ്ഞു. അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറയാണ് ഇത്തരത്തില്‍ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. കോടതിയുടെ അന്തസ് താഴ്ത്തുക മാത്രമല്ല, പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
What's Your Reaction?






