ടെന്നസിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 6 മരണം; വ്യാപക നാശനഷ്ടം

മധ്യ യുഎസില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി ഡസന്‍ കണക്കിന് ചുഴലിക്കാറ്റുകള്‍.

Apr 4, 2025 - 11:35
 0  17
ടെന്നസിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 6 മരണം; വ്യാപക നാശനഷ്ടം

ടെന്നസി: മധ്യ യുഎസില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി ഡസന്‍ കണക്കിന് ചുഴലിക്കാറ്റുകള്‍. അര്‍ക്കന്‍സാസ്, മിസോറി, ടെന്നസി എന്നിവ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവിടങ്ങളില്‍ വീടുകള്‍ തകരുകയും വാഹനങ്ങള്‍ എടുത്തെറിയപ്പെടുകയും ചെയ്തു. ടെന്നസിയില്‍ ചുഴലിക്കാറ്റ് മൂലമുള്ള മരണസംഖ്യ ആറായി ഉയര്‍ന്നു.

ടെന്നസി സ്റ്റേറ്റിലുടനീളം വീശിയടിച്ച ശക്തമായ കൊടുങ്കാറ്റില്‍ കരോള്‍ കൗണ്ടിയില്‍ ഒരാള്‍ മരിച്ചെന്ന് ടെന്നസി എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ കോള്‍ട്ടര്‍ പറഞ്ഞു. മക്നൈറി കൗണ്ടിയിലും ഒബിയോണ്‍ കൗണ്ടിയിലും ഓരോ ആളുകളും ഫയെറ്റ് കൗണ്ടിയില്‍ നിന്നുള്ള രണ്ട് പേരും മരിച്ചു. വിനാശകരമായ ചുഴലിക്കാറ്റ് കാരണം ഒരു ട്രെയിലര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് ഫയെറ്റ് കൗണ്ടിയിലും ഒരാള്‍ മരിച്ചു. 

വ്യാഴാഴ്ച രാവിലെയാണ് അധികൃതര്‍ മരണസംഖ്യ സ്ഥിരീകരിച്ചത്. പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് തുടരുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow