ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം ; ഒരു മരണം

ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം.

Jul 7, 2024 - 10:31
 0  6
ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം ; ഒരു മരണം

ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം. 15 പേര്‍ക്ക് പരിക്കെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തിനിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഇന്നലെ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ടെക്‌സ്‌റ്റൈല്‍ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തില്‍ താമസിച്ചുപോന്നിരുന്നത്. അപകടം നടന്നയുടനെത്തന്നെ അഗ്‌നിശമനാ സേനയടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എത്ര പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow