ഓട്ടമത്സരത്തിനിടെ സ്കൂളില്‍ കുഴഞ്ഞുവീണു; ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

സ്കൂളില്‍ ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു.

Aug 9, 2024 - 12:03
 0  3
ഓട്ടമത്സരത്തിനിടെ സ്കൂളില്‍ കുഴഞ്ഞുവീണു; ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോട്ടയം: സ്കൂളില്‍ ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കോട്ടയം കരിപ്പത്തട്ട് സ്വദേശി ലാല്‍ സി ലൂയിസിന്റെ മകള്‍ ക്രിസ്റ്റല്‍ സി ലാല്‍ (12) ആണ് മരിച്ചത്.

ആർപ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്ബോഴാണ് ക്രിസ്റ്റല്‍ കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമ്മ: നീതു ലാല്‍. സഹോദരങ്ങള്‍: നോയല്‍ സി ലാല്‍, ഏയ്ഞ്ചല്‍ സി ലാല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow