ശ്വാസംമുട്ടി ദില്ലി; വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

ശ്വാസംമുട്ടി രാജ്യ തലസ്ഥാനം.

Oct 29, 2024 - 00:49
 0  22
ശ്വാസംമുട്ടി ദില്ലി; വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

ശ്വാസംമുട്ടി രാജ്യ തലസ്ഥാനം. ദില്ലിയില്‍ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായു ഗുണനിലവാര സൂചിക 300 മുതല്‍ 400 വരെയാണ് ഇന്ന് രേഖപ്പെടുത്തിയത്.

അതേസമയം പരസ്പരം പഴിചാരി ബിജെപിയും ദില്ലി സര്‍ക്കാരും. വരും ദിവസങ്ങളിലും വായു ഗുണനിലവാര സൂചിക ഉയര്‍ന്നേക്കുമെന്നാണ് സൂചന.

രണ്ടു ദിവസമായി കാറ്റിന്റെ വേഗത കുറഞ്ഞതാണ് മലിനീകരണം ഉയരാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇന്ന് വായു ഗുണനിലവാര സൂചിക 300 മുതല്‍ 400 വരെയാണ് രേഖപ്പെടുത്തിയത്. ദില്ലി എന്‍സിആര്‍ മേഖലയിലെ 40 നിരീക്ഷണ കേന്ദ്രങ്ങളില്‍ 36ലും വളരെ മോശം വായുനിലവാരമാണ് രേഖപ്പെടുത്തിയത്. ആനന്ദ് വിഹാര്‍ അലിപുര്‍, ബവാന, ജഹാംഗീര്‍പുരി എന്നിവിടങ്ങളില്‍ 400 മുതല്‍ 500 വരെ രേഖപ്പെടുത്തിദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കത്തിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും ഉപയോഗത്തിലും സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പടക്ക നിരോധനം ഏര്‍പ്പെടുത്തിയ ദില്ലി സര്‍ക്കാര്‍ ഹിന്ദു വിരോധികളാണെന്ന് ബിജെപി വിമര്‍ശിച്ചു. റോഡുകളില്‍ നിന്ന് ഉയരുന്ന പൊടിയും പഞ്ചാബടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ തീയിടുന്നതുമൂലമുള്ള പുകയുമാണ് ദില്ലിയിലെ മലിനീകരണം ഉയരാന്‍ കാരണമെന്നാണ് ബിജെപി വാദം.

What's Your Reaction?

like

dislike

love

funny

angry

sad

wow