ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ജീവന്‍ അപകടത്തിലാകാൻ സാധ്യത; ഈ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പഠനം

ഈഡിസ് ഈജിപ്തി കൊതുക് വഴി പകരുന്ന ഡെങ്കു ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. ഹെമറാജിക് ഫീവറും ആന്തരികാവയവങ്ങളില്‍ രക്തസ്രാവവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്കു രോഗിയെ എത്തിക്കാന്‍ ഡെങ്കുവിനു സാധിക്കും

Sep 4, 2024 - 11:54
 0  3
ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ജീവന്‍ അപകടത്തിലാകാൻ സാധ്യത; ഈ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പഠനം

ഡിസ് ഈജിപ്തി കൊതുക് വഴി പകരുന്ന ഡെങ്കു ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. ഹെമറാജിക് ഫീവറും ആന്തരികാവയവങ്ങളില്‍ രക്തസ്രാവവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്കു രോഗിയെ എത്തിക്കാന്‍ ഡെങ്കുവിനു സാധിക്കും.

എന്‍ടിയു സിംഗപ്പൂരിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഡെങ്കിപ്പനിക്ക് ജീവന്‍ അപകടത്തിലാക്കുംവിധം ഹൃദയത്തില്‍ സ്വാധീനം ചെലുത്താനാകുമെന്ന് കണ്ടെത്തി.

കോവിഡുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ഹൃദയസംബന്ധമായ സങ്കീര്‍ണകള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. ഡെങ്കിപ്പനി ബാധിച്ച്‌ ഒരു വര്‍ഷം കഴിയുമ്ബോഴേക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 55 ശതമാനം അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദ്രോഗം, രക്തം കട്ടപിടിക്കല്‍ എന്നിവയാണ് ഗവേഷകര്‍ സങ്കീര്‍ണത വിഭാഗത്തില്‍ നിരീക്ഷിച്ചത്. ഈ സങ്കീര്‍ണതകള്‍ കോവിഡ് രോഗികളിലും കാണപ്പെടുന്നുണ്ടെന്ന് ജേണല്‍ ട്രാവല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

സിംഗപ്പൂരില്‍ 2021 ജൂലൈ മുതല്‍ 2022 ഒക്ടോബര്‍ വരെ കോവിഡ് ബാധിച്ച 1.248.326 വ്യക്തികള്‍ക്കൊപ്പം ഡെങ്കിപ്പനി ബാധിതരായ 11,707 വ്യക്തികളെയും പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചു. അണുബാധയ്ക്കുശേഷം 300 ദിവസംവരെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നിരീക്ഷണവിധേയമാക്കിയത്.

ഡെങ്കിപ്പനി ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ഒരു പ്രധാന സങ്കീര്‍ണത ഡെങ്കി ഹെമറാജിക് ഫീവര്‍ ആണ്. ഇത് രക്തസ്രാവത്തിനും പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നതിനും അവയവങ്ങളുടെ തകരാറിനും കാരണമാകും.

ചില രോഗികള്‍ രക്തസമ്മര്‍ദം താഴ്ന്ന് ഡെങ്കി ഷോക് സിന്‍ഡ്രോം എന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട്. പോസ്റ്റ് ഡെങ്കു ഫാറ്റിഗ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന കടുത്ത ക്ഷീണം, പേശി വേദന, സന്ധിവദേന എന്നിവ ഇതിന്‌റെ ലക്ഷണങ്ങളാണ്.കരളിന് തകരാറ്, മയോകാര്‍ഡൈറ്റിസ്, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകളുമുണ്ടാകാം.

ഡെങ്കിപ്പനി ഹൃദയത്തെ മാത്രമല്ല, മെമ്മറി ഡിസോര്‍ഡറുകളുടെ അപകടസാധ്യത 213 ശതമാനവും കോവിഡ് ബാധിതരെ അപേക്ഷിച്ച്‌ ചലനവൈകല്യങ്ങള്‍ക്കുള്ള സാധ്യത 198 ശതമാനവും വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow