ദയാവധത്തിന് കരട് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ.

Sep 29, 2024 - 14:41
 0  4
ദയാവധത്തിന് കരട് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ.

ഇതിന്റെ ഭാഗമായി പെരുമാറ്റ ചട്ടങ്ങളുടെ കരട്, കേന്ദ്ര സർക്കാർ പുറത്തിറക്കി.രോഗികളുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപഭാവിയില്‍ മരണമുറപ്പായ രോഗാവസ്ഥയില്‍ കൂടെ കടന്നു പോകുന്നവർക്കാണ് ഇത് ലഭ്യമാവുക. കരടിന്മേല്‍ അഭിപ്രായം പറയാൻ ആരോഗ്യമേഖലയില്‍ നിന്നുള്ളവരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

മെക്കാനിക്കല്‍ വെന്റിലേഷൻ, രക്തധമനികളുടെ പ്രവർത്തനം സാധാരണനിലയിലാക്കാനുള്ള സംവിധാനങ്ങള്‍ , ഡയാലിസിസ്, ശസ്ത്രക്രിയകള്‍, തുടങ്ങിയ സംവിധാനങ്ങള്‍ അടക്കം ഫലിക്കാതെ കേസുകളില്‍ ആണ് ദയാവധം അനുയോജ്യമാവുക. അതിഗുരുതര രോഗാവസ്ഥയില്‍ ഇത്തരം ജീവൻരക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും പ്രയോജനകരമല്ലാത്തതും രോഗികള്‍ക്ക് ബാധ്യത സൃഷ്ടിക്കുന്നതുമാണ്‌ അതുകൊണ്ടുതന്നെ ദയാവധം ആവശ്യമാണെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.

What's Your Reaction?

like

dislike

love

funny

angry

sad

wow