വിമാനാപകടം: രഞ്ജിതയുടെ സഹോദരൻ ഡി.എൻ.എ സാമ്പിൾ നൽകി; ഫലം ലഭിക്കാൻ 72 മണിക്കൂർ
എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം

അഹമ്മദാബാദ്: എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾക്കായി രഞ്ജിതയുടെ സഹോദരൻ രതീഷും അമ്മാവൻ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലെത്തിയതായി റിപ്പോർട്ട്.
രഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അഹ്മദാബാദിലെത്തിയ രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷിൽ നിന്നാണ് ആശുപത്രി അധികൃതർ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചത്.
അതേസമയം, വേഗത്തിൽ ഡി.എൻ.എ പരിശോധനക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഫലം ലഭിക്കാൻ 72 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഡി.എൻ.എ പരിശോധനക്ക് ശേഷം രഞ്ജിതയുടേതാണെന്ന് ഉറപ്പാക്കിയ ശേഷമാകും ബന്ധുക്കൾക്ക് വിട്ടുനൽകുക.
What's Your Reaction?






