ദിവസവും കഴിച്ചത് 24 മുട്ട വീതം, എന്നാല്‍ അത് സംഭവിച്ചില്ല; ശാസ്ത്രത്തിന്റെ ആ കണ്ടെത്തല്‍ തെറ്റെന്ന് യുവാവ്

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായ നിക്ക് നോര്‍വിറ്റ്സ് സ്വയം നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

Sep 27, 2024 - 21:09
 0  5
ദിവസവും കഴിച്ചത് 24 മുട്ട വീതം, എന്നാല്‍ അത് സംഭവിച്ചില്ല; ശാസ്ത്രത്തിന്റെ ആ കണ്ടെത്തല്‍ തെറ്റെന്ന് യുവാവ്

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായ നിക്ക് നോര്‍വിറ്റ്സ് സ്വയം നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

തന്റെ കൊളസ്ട്രോളിന്റെ അളവ് എങ്ങനെ പോകുന്നുവെന്ന് ് അറിയാന്‍ വേണ്ടി മാത്രം നാലാഴ്ചയ്ക്കുള്ളില്‍ 720 മുട്ടകള്‍ കഴിക്കുക എന്ന വെല്ലുവിളി അദ്ദേഹം സ്വയം ഏറ്റെടുത്തു വളരെയധികം മുട്ടകള്‍ നിങ്ങള്‍ക്ക് ദോഷകരമാണെന്നും അത് നിങ്ങളുടെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദയപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും പണ്ടേ വിശ്വസിച്ചിരുന്നു.

ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) 'മോശം കൊളസ്ട്രോള്‍' ആയി കണക്കാക്കപ്പെടുന്നു ഇത് വര്‍ധിക്കാതിരിക്കാന്‍ മുട്ട പോലുള്ളവ കഴിക്കരുതെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. എന്നാല്‍ തന്റെ കാര്യത്തില്‍ ഒരു മാസത്തേക്ക് ദിവസത്തില്‍ ഓരോ മണിക്കൂറിലും ഒരു മുട്ട കഴിച്ചാല്‍ യഥാര്‍ത്ഥത്തില്‍ കുറയുമെന്ന് ബോധ്യപ്പെട്ടതായി നിക്ക് പറയുന്നു.
മുട്ട കൂടാതെ താന്‍ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ എന്താണെന്നോ തന്റെ ദൈനംദിന വ്യായാമ ദിനചര്യ എന്താണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം, ഒരു ദിവസം 60 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് കഴിക്കാന്‍ തുടങ്ങി - രണ്ട് വാഴപ്പഴം അല്ലെങ്കില്‍ 21 ഔണ്‍സ് ബ്ലൂബെറിക്ക് തുല്യമായത്. കൊളസ്ട്രോളിന്റെ അളവ് കൂടുതല്‍ കുറയ്ക്കാന്‍ ഇത് എങ്ങനെ സഹായിക്കുമെന്ന് ഡോ നോര്‍വിറ്റ്‌സ് വിശദീകരിച്ചു.

തന്റെ കണ്ടെത്തലുകള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഒരു മാസത്തിനുള്ളില്‍ 720 മുട്ടകള്‍ കഴിക്കുന്നത്, 133,200 മില്ലിഗ്രാം കൊളസ്‌ട്രോള്‍ മാത്രം എന്റെ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ഞാന്‍ അനുമാനിക്കുന്നു. പ്രത്യേകിച്ചും, ഇത് എന്റെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല. തീര്‍ച്ചയായും അങ്ങനെ സംഭവിച്ചില്ല എന്റെ ഭക്ഷണത്തില്‍ കൊളസ്ട്രോള്‍ അഞ്ചിരട്ടിയായി വര്‍ധിച്ചെങ്കിലും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറഞ്ഞു.

പല ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും മുട്ട കഴിക്കുന്നത് എല്‍ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മുമ്ബ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, കാരണം കൊളസ്‌ട്രോള്‍ ധമനികളില്‍ അടിഞ്ഞുകൂടുകയും ഹൃദ്രോഗവും പക്ഷാഘാതവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നുമാണ് ഇവര്‍ ഭയക്കുന്നത്.

ചില ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഇത് കൊളെസിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനം മൂലമാകാം, ഇത് കുടല്‍ കോശങ്ങളിലെ റിസപ്റ്ററുകളുമായി ചേര്‍ന്ന് കൊളസ്‌ട്രോള്‍ നിര്‍മ്മാക്കാന്‍ പ്രേരിപ്പിക്കുന്നു്, ഇത് കുറച്ച്‌ എല്‍ഡിഎല്‍ ഉത്പാദിപ്പിക്കാന്‍ കരളിന് സൂചന നല്‍കുന്നു. നോര്‍വിറ്റ്‌സ് പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതു കൊണ്ട് അന്ധമായി അനുകരിക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow