ലോക്സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശിലനം ബുധനാഴ്ച മുതല്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥർക്ക് പരിശിലനം ബുധനാഴ്ച മുതല്‍ ശനിയാഴ്ച്ച (ഏപ്രില്‍ 6) വരെ നടക്കും.

Apr 3, 2024 - 06:29
 0  5
ലോക്സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശിലനം ബുധനാഴ്ച മുതല്‍
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥർക്ക് പരിശിലനം ബുധനാഴ്ച മുതല്‍ ശനിയാഴ്ച്ച (ഏപ്രില്‍ 6) വരെ നടക്കും.
തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ പരിശീലനത്തിനായി ഹാജരാകണമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. ഹാജരാകാത്ത ജീവനക്കാർക്കെതിരെ ജനപ്രാധിനിത്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ളവർക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 അപേക്ഷകള്‍ ഈ പരിശീലന കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതും എന്നാല്‍ പരിശീലനത്തിന് നിയോഗിച്ചിട്ടില്ലാത്തതുമായ എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ള രണ്ടാമത്തെയും മൂന്നാമത്തെയും പോളിംഗ് ഉദ്യോഗസ്ഥർക്കും പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങി സമർപ്പിക്കാവുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow