തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം
ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

തൃശ്ശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ആനയെ തളയ്ക്കാനുള്ള ശ്രമം തുടുകയാണ്. കുളിപ്പിക്കുന്നതിനിടെ ഏകദേശം മൂന്ന് മണിയോടെയാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് പാപ്പാന്മാരേയും ആനന്ദിനേയും ആക്രമിക്കുകയായിരുന്നു.
ഉത്സവങ്ങളിൽ ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കർശനമായിപാലിക്കേണ്ട നിർദ്ദേശങ്ങൾ നാട്ടാന പരിപാലന സമിതി മുന്നോട്ടുവെച്ചിരുന്നു.
What's Your Reaction?






