വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

രാജ്യത്തു വിമാനങ്ങള്‍ക്കു നേരെ തുടരെ ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണിയില്‍ സാമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

Oct 26, 2024 - 23:20
 0  33
വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ന്യൂ‍ഡല്‍ഹി: രാജ്യത്തു വിമാനങ്ങള്‍ക്കു നേരെ തുടരെ ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണിയില്‍ സാമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം.

വ്യജ സന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു ഐടി മന്ത്രാലയം കമ്ബനികളോടു ഉത്തരവിട്ടു.

തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണം. അറിയിച്ചില്ലെങ്കില്‍ ഐടി ആക്‌ട് അനുസരിച്ച്‌ കുറ്റകൃത്യമായി കണക്കാക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു.കഴിഞ്ഞ 10 ദിവസത്തിനിടെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ, വിസ്താര തുടങ്ങി വിവിധ കമ്ബനികളുടെ 275ല്‍ അധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണികള്‍ ഉയർന്നത്. ഇവയില്‍ മിക്ക ഭീഷണികളും സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വന്നത്. വ്യാജ ഭീഷണികള്‍ വ്യോമയാന മേഖലയ്ക്ക് കനത്ത നഷ്ടമാണ് വരുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow