കേരളത്തില്‍ 4 പനി മരണം കൂടി! 13511 പേര്‍ ചികിത്സ തേടി; 99 പേര്‍ക്ക് ഡെങ്കി

സംസ്ഥാനത്ത് നാല് പേര്‍ കൂടി പനി ബാധിച്ച്‌ മരിച്ചു.

Jul 10, 2024 - 00:37
 0  2
കേരളത്തില്‍ 4 പനി മരണം കൂടി! 13511 പേര്‍ ചികിത്സ തേടി; 99 പേര്‍ക്ക് ഡെങ്കി

സംസ്ഥാനത്ത് നാല് പേര്‍ കൂടി പനി ബാധിച്ച്‌ മരിച്ചു. ഇന്നലെ 13511 പേർ പനി ബാധിച്ച്‌ ചികിത്സ തേടിയിട്ടുണ്ട് .

99 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 245 പേർക്ക് രോഗം സംശയിക്കുന്നു. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ചുള്ള മരണത്തില്‍ ഒന്ന് വെസ്റ്റ് നൈല്‍ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ മരിച്ചത്. അതേസമയം പകർച്ചവ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റസ്പോണ്‍സ് ടീം ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് ജില്ലകളില്‍ രൂപീകരിച്ചത്.നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow