ഗൃഹനാഥൻ വീടിന് തീവെച്ചു; മലപ്പുറം മാറഞ്ചേരിയില്‍ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു

ഗൃഹനാഥൻ വീടിനു തീവെച്ചതിനെ തുടർന്ന് മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു.

Sep 4, 2024 - 22:43
 0  2
ഗൃഹനാഥൻ വീടിന് തീവെച്ചു; മലപ്പുറം മാറഞ്ചേരിയില്‍ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു

രമംഗലം (മലപ്പുറം): ഗൃഹനാഥൻ വീടിനു തീവെച്ചതിനെ തുടർന്ന് മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു. മാറഞ്ചേരി കാഞ്ഞിരമുക്കില്‍ ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.

ഗൃഹനാഥൻ ഏറാട്ട് വീട്ടില്‍ മണികണ്ഠൻ (50), ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. മണികണ്ഠന്‍റ മക്കളായ അനിരുദ്ധൻ (20), നന്ദന (22) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

കിടപ്പുമുറിയില്‍ സ്വയം പെട്രോള്‍ ഒഴിച്ചു തീവെക്കുകയായിരുന്നുവെന്ന് മരിക്കുംമുൻപ് മണികണ്ഠൻ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. വീട്ടില്‍നിന്ന് കൂട്ടനിലവിളികേട്ട അയല്‍വാസികളെത്തി വീടിന്റെ വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്.

ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow