കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 11 മലയാളികളെ

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു.

Jun 13, 2024 - 11:08
 0  5
കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 11 മലയാളികളെ

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു. തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരാണ് മരിച്ചത്.

ഇതുവരെ മരിച്ച 11 മലയാളികളെയാണ് തിരിച്ചറിഞ്ഞത്.തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്ബാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു , പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ,കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ്,പുനലൂർ നരിക്കല്‍ വാഴവിള സ്വദേശി സാജൻ ജോർജ് , കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വർഗീസ് എന്നിവരെയാണ് ഇതുവരെ മരിച്ചവരില്‍ തിരിച്ചറിഞ്ഞ മലയാളികള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow