ഭാര്യയുമായി വഴക്ക്; കൊല്ലത്ത് സ്വന്തം കാർ കത്തിച്ചു യുവാവ്
ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ കത്തിച്ചതായി റിപ്പോർട്ട്.

കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ കത്തിച്ചതായി റിപ്പോർട്ട്. വെള്ളാർവട്ടം കാറ്റാടിമൂട് മംഗലത്ത് പുത്തൻവീട്ടിൽ ദിലീഷാണ് കാർ കത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ഭാര്യയുമായി വഴക്കിട്ടതിന് ശേഷം ഭാര്യ ഇരുചക്രവാഹനത്തിൽ സമീപത്തെ കടയിൽ പോയ സമയത്ത് വീടിന്റെ മുൻവശത്ത് റോഡിൽ കിടന്ന കാറിന് യുവാവ് തീയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പിന്നാലെ ഭാര്യയുടെ ഇരുചക്രവാഹനവും ഇയാൾ കേടുവരുത്തി.
What's Your Reaction?






