കടലുണ്ടിയില്‍ നിന്ന് കാണാതായ 15 കാരനെ ഗോവയില്‍ നിന്ന് കണ്ടെത്തി ; പിതാവിനൊപ്പം വിട്ടു നല്‍കിയില്ല

കടലുണ്ടിയിലെ പതിനഞ്ചുകാരനെ കാണാതായ സംഭവത്തില്‍ കുട്ടിയെ ഗോവയില്‍ കണ്ടെത്തിയിട്ടും രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കിയില്ല.

Sep 26, 2024 - 12:37
 0  5
കടലുണ്ടിയില്‍ നിന്ന് കാണാതായ 15 കാരനെ ഗോവയില്‍ നിന്ന് കണ്ടെത്തി ; പിതാവിനൊപ്പം വിട്ടു നല്‍കിയില്ല

ടലുണ്ടിയിലെ പതിനഞ്ചുകാരനെ കാണാതായ സംഭവത്തില്‍ കുട്ടിയെ ഗോവയില്‍ കണ്ടെത്തിയിട്ടും രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കിയില്ല.

കടലുണ്ടി നഗരത്തിലെ റാഹില്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് സല്‍മാനെയാണ് (15) ഗോവയില്‍ കണ്ടെത്തിയത്. കുട്ടിയെ വിട്ടുനല്‍കാന്‍ വിചിത്ര വാദവുമാണ് ഗോവയിലെ അധികൃതര്‍ ഉന്നയിക്കുന്നത്.

പുതിയ സിഡബ്‌ള്യുസി കമ്മിറ്റി നിലവില്‍ വരാതെ കുട്ടിയെ വിട്ടുനല്‍കാനാകില്ല. പുതിയ കമ്മറ്റി വരാന്‍ ഒരാഴ്ച്ച സമയമെടുക്കുമെന്നാണ് വാദം. അതിന് കഴിയില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. ഇതുവരെ കുട്ടിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് പിതാവ് റാഹില്‍ റഹ്‌മാന്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സല്‍മാനെ വീട്ടില്‍ നിന്നും കാണാതായത്. ഇന്നലെയാണ് ഗോവയില്‍ കുട്ടിയെ കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow