കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പതിനയ്യായിരം ഡോളര്‍ ധനസഹായം നല്‍കാൻ കുവൈത്ത് സര്‍ക്കാര്‍

കുവൈത്തിലെ മംഗഫില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ

Jun 19, 2024 - 11:15
 0  6
കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പതിനയ്യായിരം ഡോളര്‍ ധനസഹായം നല്‍കാൻ കുവൈത്ത് സര്‍ക്കാര്‍

കുവൈത്തിലെ മംഗഫില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം 5000 ദിനാർ ) വീതം സഹായ ധന മായി നല്‍കാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു.

സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ് ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തുക മരണമടഞ്ഞ രാജ്യക്കാരുടെ എംബസികള്‍ വഴിയാകും വിതരണം ചെയ്യുക.മംഗഫ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാൻ അമീർ ഷെയ്ഖ് മിഷ്‌അല്‍ അല്‍ അഹമദ് സംഭവ ദിവസം തന്നെ ഉത്തരവ് പുറപ്പെടുവച്ചിരുന്നു. എന്നാല്‍ ഇത് എത്ര തുകയാണെന്ന് അറിയിച്ചിരുന്നില്ല. അപകടത്തില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 45 ഇന്ത്യക്കാരും 3 ഫിലിപ്പീനോകളും ഉള്‍പ്പെടെ 49 പേരാണ് മരണമടഞ്ഞത്. ഒരാളുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികള്‍ പൂർത്തിയാക്കി വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow