ചന്ദനത്തടിയിൽ തീർത്ത കുരിശ് രൂപം മാർപാപ്പയ്ക്ക് സമ്മാനിച്ച് ഓർത്തഡോക്സ് സഭ
പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ചന്ദനത്തടിയിൽ തീർത്ത കുരിശ് സമ്മാനിച്ച് മലങ്കര ഓർത്തഡോക്സ് സഭ.

കോട്ടയം: പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ചന്ദനത്തടിയിൽ തീർത്ത കുരിശ് സമ്മാനിച്ച് മലങ്കര ഓർത്തഡോക്സ് സഭ.
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ പ്രതിനിധീകരിച്ച് സഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗമാണ് ഉപഹാരം കൈമാറിയത്.
ഉഡുപ്പി കൃഷ്ണമഠത്തിലെ കരകൗശലവിദഗ്ദരാണ് വിശിഷ്ടമായ കുരിശ് തയ്യാറാക്കിയത്. ചന്ദനത്തടിയിൽ പൂർണമായും കൈകൾ കൊണ്ടാണ് കുരിശ് തയാറാക്കിയത്. അമൂല്യമായ കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.
What's Your Reaction?






