ഒടുവില്‍ പ്രഖ്യാപനമെത്തി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍
നാളുകളായി നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ നിയമിച്ചു.
ഡല്‍ഹി: നാളുകളായി നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ നിയമിച്ചു.
"ആധുനിക ക്രിക്കറ്റ് അതിവേഗം വികസിച്ചു. തന്റെ കരിയറില്‍ ഉടനീളം വ്യത്യസ്ത റോളുകളില്‍ മികവ് പുലർത്തിയതിനാല്‍, ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ അനുയോജ്യമായ വ്യക്തിയാണ് ഗൗതം എന്ന് എനിക്ക് ഉറപ്പുണ്ട്" ജയ് ഷാ കുറിച്ചു. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡില്‍ നിന്നാണ് ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്.
യുഎസ്‌എയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ടി20 ലോകകപ്പിന് ശേഷം ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുടെ കാലാവധിയും അവസാനിച്ചിട്ടുണ്ട്. ബിസിസിഐ ഉടൻ തന്നെ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനായി അപേക്ഷ ക്ഷണിക്കും. പുതിയ പരിശീലകനായി ഗംഭീർ ശ്രീലങ്കൻ പരമ്ബര മുതല്‍ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
What's Your Reaction?