അറഫാ സംഗമത്തിന് ശേഷം തീര്‍ത്ഥാടകര്‍ മിനായിലേക്ക്; ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍

ഹജ്ജ് തീർത്ഥാടനത്തിലെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ നിന്നും ഹാജിമാർ ഇന്ന് മിനായിലേക്ക് പോകും.

Jun 16, 2024 - 12:38
 0  7
അറഫാ സംഗമത്തിന് ശേഷം തീര്‍ത്ഥാടകര്‍ മിനായിലേക്ക്; ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍

ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിലെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ നിന്നും ഹാജിമാർ ഇന്ന് മിനായിലേക്ക് പോകും.

ജംറകളില്‍ നടക്കുന്ന കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയില്‍ നിന്ന് ശേഖരിച്ച കല്ലുകളുമായാണ് തീർത്ഥാടകർ മിനായിലേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. കേരളത്തില്‍ നാളെയാണ് വലിയ പെരുന്നാള്‍ ആഘോഷിക്കുക.

തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താന്റെ പ്രതീകത്തിന് നേരെ ജംറകളില്‍ തീർത്ഥാടകർ കല്ലെറിയല് കര്മ്മം നടത്തുന്നത്. കല്ലേറ് പൂർത്തിയാക്കുന്ന ഹാജിമാർ ബലിയറുക്കലും കർമ്മവും നടത്തിയതിന് ശേഷമാകും മക്കയിലേക്ക് പോവുക. മക്കയിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ - മർവ്വ പ്രയാണം എന്നിവയ്ക്ക് ശേഷം തല മുണ്ഡനം ചെയ്യും. തുടർന്ന് തീർത്ഥാടക വേഷമായ ഇഹ്റാം മാറി പുതുവസ്ത്രണിഞ്ഞ് പെരുന്നാളാഘോഷിക്കും.

1.75 ലക്ഷം ഇന്ത്യന് തീര്ഥാടകരാണ് ഈ വര്ഷം ഹജ്ജ് നിര്വഹിക്കുന്നത്. മിനായില്‍ ചികിത്സയില് കഴിഞ്ഞിരുന്ന 54 തീര്ഥാടകർക്ക് ഇന്നലെ അറഫാ സംഗത്തില് പങ്കെടുക്കാന് പ്രത്യേക സൗകര്യം ഒരുക്കിയതായി ഇന്ത്യന് ഹജ് മിഷന് അറിയിച്ചു. ഇവര്ക്കായി 24 ആംബുലന്സുകളും രണ്ട് ബസുകളും സജ്ജീകരിച്ചിരുന്നു. ഇന്നലെ അറഫയില് 210 തീര്ഥാടകര് സൂര്യാഘാതത്തെ തുടര്ന്ന് ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow