ചൂട് കൂടുന്നു; ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി എംവിഡി

ഫെബ്രുവരി ആദ്യം തന്നെ സംസ്ഥാനത്ത് ചൂട് വര്‍ധിച്ചിരിക്കുകയാണ്.

Feb 11, 2024 - 13:37
 0  3
ചൂട് കൂടുന്നു; ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി എംവിഡി

ഫെബ്രുവരി ആദ്യം തന്നെ സംസ്ഥാനത്ത് ചൂട് വര്‍ധിച്ചിരിക്കുകയാണ്.അന്തരീക്ഷ താപനില വര്‍ധിക്കുന്നതോടെ വാഹനങ്ങള്‍ക്ക് തീപിടിച്ച്‌ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരമൊരു നിസ്സഹായ സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന മുന്‍കരുതല്‍ നടപടികളാണ് എംവിഡി പങ്കുവെച്ചിരിക്കുന്നത്.

വേനല്‍ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും. വാഹനങ്ങള്‍ അഗ്‌നിക്കിരയാകുന്നത് അപൂര്‍വമായ സംഭവമല്ല ഇപ്പോള്‍, അതുകൊണ്ടുതന്നെ നമ്മള്‍ തീര്‍ത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആള്‍ട്ടറേഷനുകളും ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്‌ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകളും തുടങ്ങി നിര്‍ത്തിയിടുന്ന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വരെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow