നെടുമ്പാശ്ശേരി അപകടത്തെത്തുടർന്ന് മദ്യശാലകൾക്ക് കടുത്ത നിയന്ത്രണങ്ങൾ; ആധാർ പരിശോധന കർശനമാക്കും
നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് മദ്യം വാങ്ങാനും ബാറുകളിൽ പ്രവേശിക്കാനും ആധാർ കാർഡ് നിർബന്ധമാക്കുന്നു. പ്രായപരിധി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എക്സൈസ് വകുപ്പിന്റെ ഈ പുതിയ തീരുമാനം. എക്സൈസ് മന്ത്രി എം ലിജുവാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.നെടുമ്പാശ്ശേരി അപകടത്തിന് ശേഷം മന്ത്രി എക്സൈസ് വകുപ്പുമായി കൂടിയാലോചനകൾ നടത്തിയിരുന്നു.മദ്യം വാങ്ങുന്നതിനും ബാറുകളിൽ ഇരിക്കുന്നതിനും ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ, പ്രത്യേകിച്ച് ആധാർ കാർഡ്, പരിശോധിക്കുന്നത് ബാർ ഉടമകളുടെ ഉത്തരവാദിത്തമായിരിക്കും. ഈ നിയമം ലംഘിക്കുന്ന ബാർ ഉടമകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ അബ്കാരി നിയമപ്രകാരം കേരളത്തിൽ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിയമപരമായ പ്രായം 23 വയസ്സാണ്.