വെള്ളി പതിപ്പ് വെള്ളി — റോയൽ വയലറ്റ് എഡിറ്റോറിയൽ എഡിഷൻ
പ്രധാന വാർത്തകൾ
[ലോകം] ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ 'ഗോൾഡൻ ഓണററി' ബഹുമതി [മതപരമായ] മധ്യപൂർവേഷ്യയിൽ ക്രിസ്ത്യാനികൾ കുടിയിറക്കപ്പെടുന്നത് ക്രൈസ്തവപാരമ്പര്യം ദുർബലമാകുവാൻ ഇടയാക്കുന്നു: പാപ്പാ [ടെക്നോളജി] കിയയുടെ വാഹനനിരയിൽ വൻ അഴിച്ചുപണി; വിവിധ മോഡലുകളുടെ നിരവധി വേരിയന്റുകൾ നിർത്തലാക്കി [അമേരിക്ക] Ramayana: ഏറ്റവും വേഗത്തിൽ 1,500 കോടി, ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത തേരോട്ടവുമായി ‘രാമായണ’ [കായികം] കേരളത്തിൽ ‘പത്മ’ ദളം കൊഴിയും കാലം! പദ്മജയ്ക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും, ലക്ഷ്യം കോൺഗ്രസ് തന്നെ [ലോകം] 36 വർഷത്തെ പ്രവാസത്തിനിടയിലെ ആ ചെറിയ 'പിഴവ്', ഭയന്ന് ജീവിച്ചത് 15 വർഷം! ഒടുവിൽ നൊമ്പരമായി മടക്കം; മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും [ഇന്ത്യ] ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുള്ള ഗുണ്ടാ നേതാവ് നസീം ദുറാനി ബുലന്ദ്ഷഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ കപിൽ മിശ്രയുടെ ഓഫീസിന് പുറത്ത് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്ന ഇയാൾ 2016-ൽ ജയിലിൽ വെച്ച് ഛോട്ടാ രാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും പ്രതി [കേരളം] പ്രണയവും ഞെട്ടിക്കുന്ന ട്വിസ്റ്റുകളും? ‘ആകാശംലോ ഒക താര’ പ്രീമിയർ ഷോ റിപ്പോർട്ടുകൾ പുറത്ത്; ബോക്സ് ഓഫീസ് ഇളകിമറിയുമോ!
LIVE
മലയാളം ന്യൂസ്‌ടൈംസ്
MALAYALAM NEWSTIMES • സത്യസന്ധമായ വാർത്തകൾ
എഡിറ്റോറിയൽ ഫോക്കസ് • വൈഡ് റോ ലേഔട്ട്
വെള്ളിയാഴ്ച എഡിറ്റോറിയൽ പതിപ്പ് • പ്രത്യേക വാർത്താ അവലോകനം

വൃത്തിഹീനമായ സാഹചര്യം; തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി പടരുന്നു

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി പടരുന്നു. വിദ്യാർഥിനികളുടെ ഹോസ്റ്റലിലാണ് ഡെങ്കിപ്പനി പടരുന്നത്. സമീപത്തെ വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗവ്യാപനത്തിന് കാരണമെന്ന് വിദ്യാർഥിനികൾ പറയുന്നു.പരാതി പറഞ്ഞിട്ടും സർവകലാശാലയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല.രോഗവ്യാപനം നിയന്ത്രണാതീതമായതോടെ കോളേജും ഹോസ്റ്റലും അടച്ചിട്ടിരിക്കുകയാണ്.ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റി. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിൻ്റേയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.

📤 ഈ വാർത്ത ചിത്രത്തോടുകൂടി ഷെയർ ചെയ്യാം
വാട്സ്ആപ്പിലും ഫേസ്ബുക്കിലും വാർത്തയുടെ ചിത്രം തനിയെ ദൃശ്യമാകും
വൃത്തിഹീനമായ സാഹചര്യം; തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി പടരുന്നു
തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി പടരുന്നു. വിദ്യാർഥിനികളുടെ ഹോസ്റ്റലിലാണ് ഡെങ്കിപ്പനി പടരുന്നത്. സമീപത്തെ വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗവ്യാപനത്തിന് കാരണമെന്ന് വിദ്യാർഥിനികൾ പറയുന്നു.പരാതി പറഞ്ഞിട്ടും സർവകലാശാലയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല.രോഗവ്യാപനം നിയന്ത്രണാതീതമായതോടെ കോളേജും ഹോസ്റ്റലും അടച്ചിട്ടിരിക്കുകയാണ്.ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റി. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിൻ്റേയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ 'ഗോൾഡൻ ഓണററി' ബഹുമതി വാർത്ത
ലോകം 2026-11-20

ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ 'ഗോൾഡൻ ഓണററി' ബഹുമതി

ഓസ്ട്രിയയിലെ ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ 'ഗോൾഡൻ ഓണററി പുരസ്കാരം' (Golden Honorary Award) മലയാളി വൈദികൻ ഫാ. എബി പുതുമനയ്ക്ക് സമ്മാനിച്ചു. നവംബർ 11-ന് വിശുദ്ധ മാർട്ടിന്റെ തിരുനാളും ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐസൻസ്റ്റഡിലെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.

മധ്യപൂർവേഷ്യയിൽ ക്രിസ്ത്യാനികൾ കുടിയിറക്കപ്പെടുന്നത് ക്രൈസ്തവപാരമ്പര്യം ദുർബലമാകുവാൻ ഇടയാക്കുന്നു: പാപ്പാ വാർത്ത
മതപരമായ 2026-11-20

മധ്യപൂർവേഷ്യയിൽ ക്രിസ്ത്യാനികൾ കുടിയിറക്കപ്പെടുന്നത് ക്രൈസ്തവപാരമ്പര്യം ദുർബലമാകുവാൻ ഇടയാക്കുന്നു: പാപ്പാ

100 വർഷങ്ങൾക്ക് മുമ്പ്, 1926-ൽ, പതിനൊന്നാം പീയൂസ് പാപ്പാ, മധ്യപൂർവേഷ്യ, വടക്കുകിഴക്കൻ ആഫ്രിക്ക, ഇന്ത്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ പൗരസ്ത്യ കത്തോലിക്കാ സഭകൾക്കും ജനങ്ങൾക്കും മാനുഷികവും അജപാലനപരവുമായ പിന്തുണ നൽകുന്നതിനായി സ്ഥാപിച്ച, കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ (CNEWA) അംഗങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്

കിയയുടെ വാഹനനിരയിൽ വൻ അഴിച്ചുപണി; വിവിധ മോഡലുകളുടെ നിരവധി വേരിയന്റുകൾ നിർത്തലാക്കി വാർത്ത
ടെക്നോളജി 2026-11-20

കിയയുടെ വാഹനനിരയിൽ വൻ അഴിച്ചുപണി; വിവിധ മോഡലുകളുടെ നിരവധി വേരിയന്റുകൾ നിർത്തലാക്കി

ഇന്ത്യൻ വാഹന വിപണിയിലെ പ്രമുഖ നിർമാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലുകളായ സെൽറ്റോസ്, കാരൻസ് ക്ലാവിസ്, സോണറ്റ് എന്നീ മോഡലുകളിലെ നിരവധി വേരിയന്റുകൾ കമ്പനി ഔദ്യോഗികമായി നിർത്തലാക്കി. വേരിയന്റുകൾ...

Ramayana: ഏറ്റവും വേഗത്തിൽ 1,500 കോടി, ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത തേരോട്ടവുമായി ‘രാമായണ’ വാർത്ത
അമേരിക്ക 2026-11-20

Ramayana: ഏറ്റവും വേഗത്തിൽ 1,500 കോടി, ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത തേരോട്ടവുമായി ‘രാമായണ’

Ramayana Part 1 Crosses Rs 1,500 Crore Worldwide and Smashes Massive Box Office Records in Two Weeks: ആഗോള ബോക്സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 1,500 കോടി കടക്കുന്ന ഇന്ത്യൻ ചിത്രമായി രാമായണ മാറി. സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം 14 ദിവസം കൊണ്ട് 1,519.05 കോടി രൂപയാണ് ചിത്രത്തിൻ്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ഇതിൽ 1,009.05 കോടി

കേരളത്തിൽ ‘പത്മ’ ദളം കൊഴിയും കാലം! പദ്മജയ്ക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും, ലക്ഷ്യം കോൺഗ്രസ് തന്നെ വാർത്ത
കായികം 2026-11-20

കേരളത്തിൽ ‘പത്മ’ ദളം കൊഴിയും കാലം! പദ്മജയ്ക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും, ലക്ഷ്യം കോൺഗ്രസ് തന്നെ

Padmini Thoma left BJP: അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് ബിജെപി വിടുന്നു. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നൽകുമെന്ന് അ‌വർ അ‌റിയിച്ചു. 2024-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മിനി തോമസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിടുന്നത്. നി

36 വർഷത്തെ പ്രവാസത്തിനിടയിലെ ആ ചെറിയ 'പിഴവ്', ഭയന്ന് ജീവിച്ചത് 15 വർഷം! ഒടുവിൽ നൊമ്പരമായി മടക്കം; മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും വാർത്ത
ലോകം 2026-11-20

36 വർഷത്തെ പ്രവാസത്തിനിടയിലെ ആ ചെറിയ 'പിഴവ്', ഭയന്ന് ജീവിച്ചത് 15 വർഷം! ഒടുവിൽ നൊമ്പരമായി മടക്കം; മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

റിയാദ്∙ സൗദിയിലെ ദവാദ്മിയിൽ മരിച്ച തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ടുകോണം പുണർതത്തിൽ അജയകുമാറിന്റെ (56) മൃതദേഹം നാളെ നാട്ടിലെത്തിക്കും. ദവാദ്മിയിൽനിന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി ഗൾഫ് എയർ വിമാനത്തിൽ അൽഖസ്സീം വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുള്ള ഗുണ്ടാ നേതാവ് നസീം ദുറാനി ബുലന്ദ്ഷഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ കപിൽ മിശ്രയുടെ ഓഫീസിന് പുറത്ത് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്ന ഇയാൾ 2016-ൽ ജയിലിൽ വെച്ച് ഛോട്ടാ രാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും പ്രതി വാർത്ത
ഇന്ത്യ 2026-11-20

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുള്ള ഗുണ്ടാ നേതാവ് നസീം ദുറാനി ബുലന്ദ്ഷഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ കപിൽ മിശ്രയുടെ ഓഫീസിന് പുറത്ത് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്ന ഇയാൾ 2016-ൽ ജയിലിൽ വെച്ച് ഛോട്ടാ രാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും പ്രതി

ബുലന്ദ്ഷഹര്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് നസീം ദുറാനി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില് പോലീസ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു. ഡല്‍ഹി ഇരട്ടക്കൊലപാതക കേസില് പിടികിട്ടാപ്പുള്ളിയായിരുന്ന ഇയാള്‍, ഡല്‍ഹി പോലീസും നോയിഡ സ്‌പെഷ്യല് ടാസ്‌ക് ഫോഴ്സും സംയുക

പ്രണയവും ഞെട്ടിക്കുന്ന ട്വിസ്റ്റുകളും? ‘ആകാശംലോ ഒക താര’ പ്രീമിയർ ഷോ റിപ്പോർട്ടുകൾ പുറത്ത്; ബോക്സ് ഓഫീസ് ഇളകിമറിയുമോ! വാർത്ത
കേരളം 2026-11-20

പ്രണയവും ഞെട്ടിക്കുന്ന ട്വിസ്റ്റുകളും? ‘ആകാശംലോ ഒക താര’ പ്രീമിയർ ഷോ റിപ്പോർട്ടുകൾ പുറത്ത്; ബോക്സ് ഓഫീസ് ഇളകിമറിയുമോ!

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’ (ആകാശത്തിൽ ഒരു താരകം) ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി കേരളത്തിൽ സംഘടിപ്പിച്ച മലയാളം പ്രീമിയർ ഷോകൾക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകര

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണം ആരംഭിച്ച് സിബിഐ വാർത്ത
കേരളം 2026-11-19

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണം ആരംഭിച്ച് സിബിഐ

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണം ആരംഭിച്ച് സിബിഐ. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് തുടരന്വേഷണം.അഡീ. എസ്‌ പി വി. ദേവരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.സിബിഐ ഉദ്യോഗസ്ഥർ ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയെ സന്ദർശിച്ചു.2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ഒന്നര വയസുകാരിയായ മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ഒക്ടോബർ രണ്ടിന് ചികിത്സയിലിരിക്കെയും മരിച്ചു. അപകടം വാഹനാപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമായിരുന്നു കുടുംബം ആരോപിക്കുന്നത്.ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും മാനേജറുമായിരുന്ന പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.

അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിന് വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയിൽ വാർത്ത
കേരളം 2026-11-19

അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിന് വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയിൽ

മരണാനന്തര ചടങ്ങിനിടെ അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിൽ പ്രകോപിതനായി വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയിൽ. പള്ളിപ്പുറം വള്ളിക്കാട്ടു കോളനി സ്വദേശി ശ്യാം കുമാർ ആണ് പിടിയിലായത്.മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തിരത്തോടനുബന്ധിച്ച് ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയിരുന്നു. എന്നാൽ ബീഫ് വേണമെന്ന് ആവശ്യപ്പെട്ടാണ് ഭക്ഷണം വിളമ്പിയ വയോധികന്റെ മുഖത്തടിച്ചത്. ആക്രമണത്തിൽ വയോധികൻ്റെ പല്ല് നഷ്ടപ്പെട്ടിരുന്നു. സംഭവശേഷം ഒളിവിൽ പോയ ഇയാൾ പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു.സ്ഥിരം കുറ്റവാളിയായ ഇയാളെ തൃശൂരിൽ നിന്നാണ് ചേർത്തല പൊലീസ് പൊക്കിയത്.

പോസ്റ്റല്‍ വകുപ്പിന്റെ 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടര്‍ സന്നിധാനത്ത് ആരംഭിച്ചു വാർത്ത
കേരളം 2026-11-19

പോസ്റ്റല്‍ വകുപ്പിന്റെ 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടര്‍ സന്നിധാനത്ത് ആരംഭിച്ചു

ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്‌സൽ ബുക്കിംഗ് സൗകര്യവും ആരംഭിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശബരിമലയിലെത്തുന്ന ഭക്തരുടെ അനുഭവം മികച്ചതാക്കുന്നതിനു്ള്ള ശ്രമമാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്ന് കെ.ജയകുമാർ വ്യക്തമാക്കി.സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് പാർസലായി രാജ്യത്തെവിടെയും അയക്കാൻ സാധിക്കും. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്പീഡ് പോസ്റ്റ് പാർസലായി ബുക്ക് ചെയ്യാം.

ജനശതാബ്ദി എക്‌സ്പ്രസ്സിൽ നിന്ന്  ടിടിഇയെ തള്ളിയിടാൻ ശ്രമം വാർത്ത
കേരളം 2026-11-19

ജനശതാബ്ദി എക്‌സ്പ്രസ്സിൽ നിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമം

ജനശതാബ്ദി എക്‌സ്പ്രസ്സിൽ നിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമം. പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്.വാതിലിൽ തൂങ്ങി നിന്നാണ് ടിടിഇ രക്ഷപ്പെട്ടത്. തൂങ്ങിക്കിടക്കുന്നത് കണ്ട ട്രെയിൻ മാനേജർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്.എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് സംഭവം.രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ ബാബു കെ ഡി, ശ്രീരാജ് എന്നിവരെയാണ് ആർപിഎഫ് കസ്റ്റഡിയിൽ എടുത്തത്.

ശബരിമല തീർഥാടനം:  വിമാനത്താവളത്തിൽ നിന്നുള്ള ബസ് സർവീസ് മന്ത്രി സി.പി ജോൺ   ഫ്ലാ​ഗ് ഓഫ് ചെയ്യും വാർത്ത
കേരളം 2026-11-19

ശബരിമല തീർഥാടനം: വിമാനത്താവളത്തിൽ നിന്നുള്ള ബസ് സർവീസ് മന്ത്രി സി.പി ജോൺ ഫ്ലാ​ഗ് ഓഫ് ചെയ്യും

വിമാനമാർഗം എത്തുന്ന ശബരിമല തീർഥാടകർക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി ആരംഭിക്കുന്ന എയർ കണ്ടീഷൻ ബസ് സർവീസുകളുടെ ഫ്ലാ​ഗ് ഓഫ് ഇന്ന് (19-11-2026) ​ഗതാ​ഗത മന്ത്രി സി.പി ജോൺ ഫ്ലാ​ഗ് ഓഫ് ചെയ്യും.രാവിലെ പത്തിന് തിരുവനന്തപുരം എയർപോർട്ടിലെ കാർ​ഗോ ടെർമിനലിന് സമീപമാണ് ചടങ്ങ്. രാവിലെ വിമാനത്തിൽ എത്തുന്ന അയ്യപ്പഭക്തരെയും വഹിച്ച് ആദ്യ ബസ് പമ്പയിലേക്ക് തിരിക്കും.ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപും, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും പമ്പയിലേക്ക് പുതിയ സർവീസ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും വിരിവെയ്ക്കാനുമുള്ള പ്രത്യേക സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകൾ വഴിയും യാത്രക്കാർക്ക് ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

സ്വർണ്ണം വാങ്ങാൻ ഇതാ സുവർണ്ണാവസരം: ഇന്നും സ്വർണവിലയിൽ ഇടിവ് വാർത്ത
കേരളം 2026-11-19

സ്വർണ്ണം വാങ്ങാൻ ഇതാ സുവർണ്ണാവസരം: ഇന്നും സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 235 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.പവന് 95,840 രൂപയും. ഇന്നലത്തെ അപേക്ഷിച്ച് പവന് 1,880 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. മറ്റ് കാരറ്റുകളിലെ വില നിലവാരം 18 കാരറ്റ്: ഗ്രാമിന് 195 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9,805 രൂപയും പവന് 78,440 രൂപയുമായി. 14 കാരറ്റ്: ഗ്രാമിന് 150 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 7,675 രൂപയും പവന് 61,400 രൂപയുമായി. 9 കാരറ്റ്: ഗ്രാമിന് 95 രൂപ കുറഞ്ഞ് ഒരു പവന് 39,600 രൂപയായി.

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയുമായി ആന്ത്രോപിക് വാർത്ത
അമേരിക്ക 2026-11-19

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയുമായി ആന്ത്രോപിക്

പ്രമുഖ നിർമ്മിത ബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്റെ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ സ്ഥാപനത്തിലെ ആയിരക്കണക്കിന് നിലവിലുള്ളതും മുൻപുള്ളതുമായ ജീവനക്കാർ കോടീശ്വരന്മാരാകുന്നു. നാസ്ഡാക് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കുന്നതോടെ സിലിക്കൺ വാലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്പത്ത് സൃഷ്ടിക്കലുകളിൽ ഒന്നായി ഇത് മാറും. ഒരു ഓഹരിക്ക് എൺപത്തിമൂന്ന് ഡോളർ എന്ന നിരക്കിലാണ് കമ്പനി അന്തിമ വില നിശ്ചയിച്ചിരിക്കുന്നത്.ഈ നിരക്ക് പ്രകാരം ആന്ത്രോപിക്കിന്റെ ആകെ വിപണി മൂല്യം ഏകദേശം ഒന്നര ലക്ഷം കോടി ഡോളറായി ഉയർന്നു. ആദ്യം നിശ്ചയിച്ചിരുന്ന എഴുപത് മുതൽ എഴുപത്തിയെട്ട് ഡോളർ വരെയുള്ള നിരക്കിനേക്കാൾ ഉയർന്ന വിലയിലാണ് ഓഹരികൾ വിറ്റഴിക്കുന്നത്. ഏകദേശം എൺപത്തിയൊന്ന് ബില്യൺ ഡോളറാണ് ഈ ഓഹരി വിൽപ്പനയിലൂടെ കമ്പനി സമാഹരിക്കുന്നത്.കമ്പനിയിലെ ജീവനക്കാരുടെ കൈവശമുള്ള ഓഹരികളുടെ ആകെ മൂല്യം ഇരുന്നൂറ് ബില്യൺ ഡോളറിലധികം വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വകാര്യ വിപണി ഗവേഷണ സ്ഥാപനമായ സാക്രയുടെ കണക്കുകൾ പ്രകാരം ഏകദേശം രണ്ടായിരത്തി എണ്ണൂറോളം ജീവനക്കാർക്ക് കുറഞ്ഞത് പത്ത് ലക്ഷം ഡോളർ മൂല്യമുള്ള ഓഹരികളെങ്കിലും സ്വന്തമായുണ്ട്. സ്ഥാപകർക്ക് പുറമെ അഞ്ഞൂറിലധികം ജീവനക്കാരുടെ കൈവശം നൂറ് ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ഓഹരികളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാൻ യുദ്ധ പരാമർശത്തിൽ ജെ.ഡി വാൻസിനോട് അതൃപ്തി വാർത്ത
അമേരിക്ക 2026-11-19

ഇറാൻ യുദ്ധ പരാമർശത്തിൽ ജെ.ഡി വാൻസിനോട് അതൃപ്തി

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് ഇറാൻ യുദ്ധമാണ് കാരണമെന്ന വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത അതൃപ്തിയുള്ളതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വാൻസ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പാണ് ഭരണകൂടത്തിനുള്ളിൽ ഭിന്നതകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ താൻ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് വാൻസ് ന്യായീകരിക്കേണ്ടതായിരുന്നു എന്നാണ് ട്രംപ് അടുത്ത വൃത്തങ്ങളോട് പങ്കുവെച്ചത്.അതേസമയം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ട്രംപ് തുടർച്ചയായി പ്രശംസിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ യുദ്ധം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് റൂബിയോ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. 2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റൂബിയോ മികച്ചൊരു സ്ഥാനാർത്ഥിയായിരിക്കുമെന്ന് ട്രംപ് സഹായികളോട് സൂചിപ്പിച്ചതായാണ് വിവരം.തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വാൻസ് നടത്തിയ പരാമർശത്തോട് തുടക്കത്തിൽ ട്രംപ് യോജിച്ചിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വാൻസിന്റെ നിലപാടിനോടുള്ള പ്രസിഡന്റിന്റെ അതൃപ്തി വർദ്ധിച്ചുവരികയായിരുന്നു. താൻ ബാലറ്റിൽ ഇല്ലാത്തതുകൊണ്ടാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.

ഡിജെ പാർട്ടികൾക്ക് മാത്രം എന്തിന് നിയന്ത്രണം?: ചോദ്യങ്ങളുമായി ഹൈക്കോടതി വാർത്ത
കേരളം 2026-11-17

ഡിജെ പാർട്ടികൾക്ക് മാത്രം എന്തിന് നിയന്ത്രണം?: ചോദ്യങ്ങളുമായി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലിസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും ഇത്തരം പാർട്ടികളെ മാത്രം പ്രത്യേകമായി ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലായെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാർട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും ഡിജെ പാർട്ടികളെന്നാൽ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.കൊച്ചിയിൽ ഡിജെ പാർട്ടികൾ നിയന്ത്രിച്ച് കൊണ്ട് പൊലിസ് പുറത്തിറക്കിയ സർക്കുലർ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിമർശനം ഉയർത്തിയത്.

ശബരിമലയിൽ മണ്ഡലകാല പൂജകൾക്ക് തുടക്കം : ഇന്നത്തെ ചടങ്ങുകൾ അറിയാം വാർത്ത
കേരളം 2026-11-17

ശബരിമലയിൽ മണ്ഡലകാല പൂജകൾക്ക് തുടക്കം : ഇന്നത്തെ ചടങ്ങുകൾ അറിയാം

മണ്ഡലകാല പൂജകൾക്ക് ശബരിമലയിൽ തുടക്കമായി. പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നട തുറന്നു. സന്നിധാനത്തും പമ്പയിലും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അറുപതിനായിരത്തിൽ അധികം ഭക്തരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പുല്ലുമേട്, കരിമല പാതകളിലൂടെയും ഇന്ന് മുതൽ തീർഥാടകരെ കടത്തിവിടും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ഇന്നുമുതൽ തിരുവാഭരണ ദർശനത്തിനും തുടക്കമായി.

വൃത്തിഹീനമായ സാഹചര്യം; തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി പടരുന്നു വാർത്ത
കേരളം 2026-11-17

വൃത്തിഹീനമായ സാഹചര്യം; തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി പടരുന്നു

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി പടരുന്നു. വിദ്യാർഥിനികളുടെ ഹോസ്റ്റലിലാണ് ഡെങ്കിപ്പനി പടരുന്നത്. സമീപത്തെ വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗവ്യാപനത്തിന് കാരണമെന്ന് വിദ്യാർഥിനികൾ പറയുന്നു.പരാതി പറഞ്ഞിട്ടും സർവകലാശാലയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല.രോഗവ്യാപനം നിയന്ത്രണാതീതമായതോടെ കോളേജും ഹോസ്റ്റലും അടച്ചിട്ടിരിക്കുകയാണ്.ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റി. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിൻ്റേയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.

ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന വ​ധം: 10 വ​ർ​ഷ​ത്തി​നു​ശേ​ഷം മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ വാർത്ത
കേരളം 2026-11-17

ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന വ​ധം: 10 വ​ർ​ഷ​ത്തി​നു​ശേ​ഷം മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. സം​ഭ​വം ന​ട​ന്ന് 10 വ​ർ​ഷ​ത്തി​നു ശേ​ഷമാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ദില്ലി സ്വ​ദേ​ശി അ​ബ്ബാ​സ് അ​ലി​യെ (37) യാ​ണ് ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.ഈ ​കേ​സി​ൽ നേ​ര​ത്തെ കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ സ്ത്രീ​ക​ളു​ടെ സ​ഹോ​ദ​ര​നാ​ണ് പി​ടി​യി​ലാ​യ അ​ബ്ബാ​സ് അ​ലി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഇ​യാ​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി.​ വേ​ണു​ഗോ​പാ​ലി​ൻറെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ഞാ​യ​റാ​ഴ്ച്ച രാ​ത്രി 10ന് ​ദില്ലി പ്രേം​ന​ഗ​റി​ൽ നി​ന്ന് സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റു​ചെ​യ്ത​ത്. ഈ ​കേ​സി​ൽ ദില്ലി സ്വ​ദേ​ശി​നി​ക​ളാ​യ പ​ർ​വീ​ൺ ബാ​നു (55), സ​ക്കീ​ന ഫാ​ത്തി​മ (32) എ​ന്നി​വ​രെ​യാ​ണ് നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻറെ പേരിൽ തട്ടിപ്പ് വാർത്ത
കേരളം 2026-11-17

ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻറെ പേരിൽ തട്ടിപ്പ്

തട്ടിപ്പ് , തട്ടിപ്പ്, തട്ടിപ്പ്! എവിടെ തിരിഞ്ഞാലും തട്ടിപ്പ്. ഇപ്പോഴിതാ ക്രെഡിറ്റ് കാർഡ് ആക്ടിവേഷന്റെ പേരിലും തട്ടിപ്പ് . ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിൻറെ പേരിൽ മുളവുകാട് സ്വദേശിനിയിൽ നിന്നും 89,904 രൂപ തട്ടി. നവംബർ രണ്ടിന് യെസ് ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി കോൾ വരികയും ഫോണിലെത്തിയ ഒടിപി നമ്പർ ആവശ്യപ്പെടുകയുമായിരുന്നു.ആക്ടിവേഷൻ നടപടികൾ പൂർത്തിയായില്ലെന്ന് പറഞ്ഞ് വീണ്ടും കോൾ വരികയും എസ്ബിഐ കാർഡ് വഴി ആക്ടിവേഷൻ നടത്താമെന്ന് പറഞ്ഞ് വീണ്ടും ഒടിപി ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമത്തിന് ഇരയായ 15 വയസ്സുകാരിക്ക് ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി വാർത്ത
കേരളം 2026-11-17

ലൈംഗികാതിക്രമത്തിന് ഇരയായ 15 വയസ്സുകാരിക്ക് ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി

ലൈംഗികാതിക്രമത്തിന് ഇരയായ 15 വയസ്സുകാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി. ഗർഭം തുടരാൻ പെൺകുട്ടിക്ക് താൽപര്യമില്ലെന്ന് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ നിരീക്ഷിച്ചു.പെൺകുട്ടിയെ പരിശോധിച്ച മെഡിക്കൽ ബോർഡ്, ഗർഭസ്ഥ ശിശുവിന് ജീവനുണ്ടെന്നും 32 ആഴ്ച വരെ ഗർഭം തുടരണമെന്നും അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ ഘട്ടത്തിൽ ഗർഭം അലസിപ്പിക്കുന്നത് നവജാത ശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.മസ്തിഷ്ക പക്ഷാഘാതം, കാഴ്ചക്കുറവ്, കടുത്ത ബുദ്ധിമാന്ദ്യം, ന്യൂറോ ഡെവലപ്മെന്റൽ വൈകല്യങ്ങൾ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. അതിനാൽ, ഗർഭസ്ഥ ശിശുവിന്റെ നിലനിൽപ്പും ഗുരുതരമായ വൈകല്യങ്ങളും കണക്കിലെടുത്ത് 32 ആഴ്ചയ്ക്ക് ശേഷം ഗർഭച്ഛിദ്രം നടത്താനാണ് ബോർഡ് ഏകകണ്ഠമായി ശുപാർശ ചെയ്തത്.

വിദേശ വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും ആശ്വാസം! ട്രംപ് ഭരണകൂടത്തിന്റെ വിസ നയം റദ്ദാക്കി യുഎസ് കോടതി വാർത്ത
അമേരിക്ക 2026-11-17

വിദേശ വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും ആശ്വാസം! ട്രംപ് ഭരണകൂടത്തിന്റെ വിസ നയം റദ്ദാക്കി യുഎസ് കോടതി

ട്രംപ് ഭരണകൂടം വിദേശ വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും വിസ കാലാവധിയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ യുഎസ് ഫെഡറൽ ജഡ്ജി റദ്ദാക്കി. ഈ നയം ഏകപക്ഷീയവും നിയമപരമല്ലാത്തതുമാണെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി ഡെന്നിസ് സെയ്ലർ നിരീക്ഷിച്ചു. പുതിയ വിസാ നിയമങ്ങൾ സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് കോടതിയുടെ ഈ സുപ്രധാന വിധി.പരിഷ്കരിച്ച വിസാ നിയമങ്ങൾ നടപ്പിലാക്കുന്നത് സെയ്ലർ നേരത്തെ താൽക്കാലികമായി തടഞ്ഞിരുന്നു. ഈ തീരുമാനത്തിനെതിരെ ട്രംപ് ഭരണകൂടം ഒരു ഉയർന്ന കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. യൂണിവേഴ്സിറ്റികൾ, അദ്ധ്യാപകർ, മാധ്യമപ്രവർത്തകർ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയനുകളുടെ കൂട്ടായ്മ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കെതിരെ (ഡിഎച്ച്എസ്) നൽകിയ കേസിലാണ് ഈ വിധി.പ്രധാനമായും അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഈ വിസാ മാറ്റങ്ങൾ വരുത്തുന്ന പ്രത്യാഘാതങ്ങളാണ് സെയ്ലറുടെ ഉത്തരവിൽ പരിശോധിച്ചത്. കോൺഗ്രസ് അനുവദിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്ന കാര്യങ്ങളെ ഡിഎച്ച്എസ് തടയാൻ ശ്രമിക്കുകയാണെന്ന് ജഡ്ജി സെയ്ലർ വ്യക്തമാക്കി. പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ആവശ്യമായ ദീർഘകാല പഠനം, സംയുക്ത ബിരുദങ്ങൾ നേടുന്നത്, അക്കാദമിക് കോൺസെൻട്രേഷൻ മാറ്റുന്നത് എന്നിവയെല്ലാം ഈ നയം തടയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെഗാസ്പീഡിനെതിരെ യുഎസിന്റെ രഹസ്യ നീക്കങ്ങൾ; എൻവിഡിയയുടെ "നോ സെൽ" പട്ടികയിൽ കമ്പനി വാർത്ത
അമേരിക്ക 2026-11-17

മെഗാസ്പീഡിനെതിരെ യുഎസിന്റെ രഹസ്യ നീക്കങ്ങൾ; എൻവിഡിയയുടെ "നോ സെൽ" പട്ടികയിൽ കമ്പനി

സിംഗപ്പൂർ ആസ്ഥാനമായുള്ള ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനിയായ മെഗാസ്പീഡിനെതിരെ വാഷിംഗ്ടൺ 2024 മുതൽ അന്വേഷണം നടത്തുകയാണെന്ന് യുഎസ് വാണിജ്യ, നീതിന്യായ വകുപ്പുകൾ കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവരങ്ങൾ പുറത്തുവിട്ടത്. എൻവിഡിയയുടെ ഏഷ്യ-പസഫിക് പങ്കാളിയാണ് മെഗാസ്പീഡ് എന്നത് ഈ വാർത്തയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. സെൻസിറ്റീവ് അർദ്ധചാലകങ്ങളുടെ വഴിതിരിച്ചുവിടൽ സാധ്യതകൾ നിരീക്ഷിച്ച് സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് 2024-ൽ വാണിജ്യ വകുപ്പ് മെഗാസ്പീഡിനെതിരെ കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.എൻവിഡിയയുടെ മുൻ സിഇഒ ജെൻസൻ ഹുവാങും ചൈനീസ് വ്യവസായി ആലീസ് ഹുവാങും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെയാണ് മെഗാസ്പീഡ് കൂടുതൽ നിരീക്ഷണത്തിലായത്. മെഗാസ്പീഡിന്റെ മുൻ പ്രധാന എക്സിക്യൂട്ടീവാണ് ആലീസ് ഹുവാങ്. ചില യുഎസ് അധികൃതർക്ക് ആലീസ് ഹുവാങ്ങിന് ചൈനീസ് ചാരവൃത്തി ശ്രമങ്ങളുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്.2025 മെയ് മാസത്തിൽ, വാണിജ്യ വകുപ്പ് അന്വേഷകർ മെഗാസ്പീഡിലേക്കുള്ള നേരിട്ടുള്ളതോ അല്ലാത്തതോ ആയ വിൽപ്പനയെക്കുറിച്ച് എൻവിഡിയയോട് രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന്, 2025 ജൂണിൽ എൻവിഡിയ മെഗാസ്പീഡിനെ തങ്ങളുടെ നോ സെൽ പട്ടികയിൽ ഉൾപ്പെടുത്തി.

A journey beyond measure in kilometers വാർത്ത
മതപരമായ 2026-11-17

A journey beyond measure in kilometers

Pope Leo XIV’s journey to Latin America can be seen in many ways, from the flights he took and the distances he covered to the meetings, the events, the Masses he celebrated, and the vast crowds. Any one of these measures can tell only part of the story of what the Pope and the people experienced together. As hundreds of signs in Uruguay, Argentina, and Peru put it, the Successor of Peter “came home.” Pope Leo XIV strengthened people in their faith, proclaimed the Gospel, encouraged Christian communities, and pointed to paths of hope. He repeatedly emphasized the central role of the family, the protection of life from conception to natural death, and the commitment to building social justice. He called the Church to mission and witness, and invited young people to go out into the world in the name of Jesus. In Chiclayo, where “Father Robert,” as people here call him, served as bishop, the welcome made especially clear how much the people still regard him as a spiritual father. Time and distance had only strengthened that bond. The reception they gave the Pope showed how deep the ties forged during his years of pastoral ministry run. They welcomed him back as Pope and as a friend in Christ whom they still consider one of their own. The homecoming tells only part of the story. The embraces, the turnout, and the enthusiasm of the crowds also offered an opportunity to take a clear-eyed look at the lives of the people he visited. In Uruguay, Argentina, and Peru, Pope Leo XIV encountered different societies facing questions that concern the entire continent: poverty, inequality, secularization, polarization, isolation on the peripheries, and the difficulties young people face. Beneath these lies a deeper loss of perspective. When we focus on immediate concerns and individual interests, we risk losing the ability to look up and see others and to take responsibility for the earth entrusted to us. The Pope brought Christ to the people and invited them to follow Him, from the heights of Cusco to the Amazon in Pucallpa. He called for a conversion that kindles love for our brothers and sisters, awakens a sense of responsibility, and strengthens our commitment to the common good. He called for a Church that stands alongside people, stays in touch with their everyday lives, recognizes its own wounds, and has the courage to ask for forgiveness. He reminded people that faith must go beyond a declaration of principle and take shape in closeness, solidarity, justice, and care for those who risk being forgotten. The Pope was also a pilgrim who listened, met people, shared with them, and prayed. In the spirit of synodality, he walked with the local Churches and let himself be touched by the stories, testimony, and faith of the people he met. As he recalled, mission always involves giving and receiving. Pope Leo XIV returns to the Vatican with many faces and stories in his memory and many gifts treasured in his heart. The encounters of these days will continue to accompany him in his ministry long after the journey has ended. In this mutual giving, we recognize something at the heart of the Church’s mission: to walk together, to recognize one another as brothers and sisters, and to discover that we receive the Gospel we bring through the people we meet.

A look at Cusco and its devotions as Pope Leo travels to the Imperial City വാർത്ത
മതപരമായ 2026-11-16

A look at Cusco and its devotions as Pope Leo travels to the Imperial City

Forty-one years after John Paul II visited Peru’s former Inca capital, Pope Leo XIV will meet representatives of popular devotion at Saqsayhuamán before praying the Angelus in Cusco’s main square, where Andean communities have kept Catholic processions alive for centuries.

⬇ കൂടുതൽ വാർത്തകൾ കാണുക (Load More +30)
« മുൻപത്തെ Page 1 Page 2 Page 3 Page 4 അടുത്തത് »