ജനശതാബ്ദി എക്സ്പ്രസ്സിൽ നിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമം
ജനശതാബ്ദി എക്സ്പ്രസ്സിൽ നിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമം. പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്.വാതിലിൽ തൂങ്ങി നിന്നാണ് ടിടിഇ രക്ഷപ്പെട്ടത്. തൂങ്ങിക്കിടക്കുന്നത് കണ്ട ട്രെയിൻ മാനേജർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്.എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് സംഭവം.രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ ബാബു കെ ഡി, ശ്രീരാജ് എന്നിവരെയാണ് ആർപിഎഫ് കസ്റ്റഡിയിൽ എടുത്തത്.