വ്യാഴം പതിപ്പ് വ്യാഴം — ക്ലാസിക് ക്രോണിക്കിൾ എഡിഷൻ
പ്രധാന വാർത്തകൾ
[കേരളം] ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം നൽകി യുവാവിൽ നിന്ന് 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി; യുവതിക്കെതിരെ കേസെടുത്ത് പോലീസ് [കേരളം] തിരുവനന്തപുരം കുറ്റിയാനിയിൽ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി [കേരളം] ശബരിമല തീർത്ഥാടകർക്ക് സമഗ്ര ഡിജിറ്റൽ സഹായം; 'ശബരി പോർട്ടൽ' നിലവിൽ [കേരളം] ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം [കേരളം] ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് ആർ ഹരി [കേരളം] കുത്തനെ കുതിക്കുന്നു! ഇന്നത്തെ സ്വർണവില അറിയാം [അമേരിക്ക] കാലിഫോർണിയയിലെ ശതകോടീശ്വര നികുതി നിർദ്ദേശം പരാജയത്തിലേക്ക് [അമേരിക്ക] ഡെമോക്രാറ്റുകളുടെ വിജയത്തിന് പിന്നാലെ ഹക്കീം ജെഫ്രീസിന്റെ പ്രഖ്യാപനം
LIVE
മലയാളം ന്യൂസ്‌ടൈംസ്
MALAYALAM NEWSTIMES • സത്യസന്ധമായ വാർത്തകൾ
ക്ലാസിക് ഫ്രണ്ട് പേജ് • 3-കോളം ക്രോണിക്കിൾ ലേഔട്ട്
വ്യാഴാഴ്ച ക്ലാസിക് പതിപ്പ് • സമഗ്ര വാർത്താ പത്രിക
📜 ഇന്നത്തെ പ്രധാന വാർത്താ സമാഹാരം വ്യാഴാഴ്ച, 05 നവംബർ 2026
ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം നൽകി യുവാവിൽ നിന്ന് 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി; യുവതിക്കെതിരെ കേസെടുത്ത് പോലീസ് കേരളം

ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം നൽകി യുവാവിൽ നിന്ന് 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി യുവാവിൽനിന്ന് 20,81,450 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയായ ഹൈമയ്ക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവാണ് സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 316(2), 318(4) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.നേരിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും പിന്നീട് ഈ സൗഹൃദം പ്രണയബന്ധമായി വളരുകയായിരുന്നു.പിന്നാലെ യുവതി യുവാവിന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.കാൻസർ ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നതടക്കമുള്ള വിവിധ ന്യായങ്ങൾ പറഞ്ഞ് യുവതി പലതവണ പണം ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരം കുറ്റിയാനിയിൽ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി കേരളം

തിരുവനന്തപുരം കുറ്റിയാനിയിൽ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

കുറ്റിയാനിയിൽ വേക്കിനാട് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.വിദ്യാധരന്റെ മൃതദേഹം ആണ് 17 കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് വിദ്യാധരനും ഭാര്യയും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം നടന്നത്.കനത്ത മഴയെ തുടർന്ന് കുത്തിയൊലിച്ച തോട്ടിലേക്ക് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഭാര്യ ലതകുമാരിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.കഴി‍ഞ്ഞ ദിവസങ്ങളിലെല്ലാം അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടായിരുന്നു.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരഞ്ഞെങ്കിലും വിദ്യാധരനെ കണ്ടെത്താൻ സാധിച്ചില്ല.തുടർന്ന്, 187 കിലോമീറ്ററിന് അപ്പുറം ആറ്റിങ്ങൽ മാമത്ത് നിന്നാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്.

ശബരിമല തീർത്ഥാടകർക്ക് സമഗ്ര ഡിജിറ്റൽ സഹായം; 'ശബരി പോർട്ടൽ' നിലവിൽ കേരളം

ശബരിമല തീർത്ഥാടകർക്ക് സമഗ്ര ഡിജിറ്റൽ സഹായം; 'ശബരി പോർട്ടൽ' നിലവിൽ

ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും പരാതി പരിഹാര മാർഗ്ഗങ്ങളും ഇനി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് 'ശബരി പോർട്ടൽ' എന്ന വെബ് അധിഷ്ഠിത സംവിധാനവും ഒരു വാട്‌സാപ്പ് ചാറ്റ്ബോട്ടും ഇതിനായി ഒരുക്കിയിരിക്കുന്നത്. http://www.sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ തീർത്ഥാടകർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുമിപ്പിച്ച് ഒരു ഏകീകൃത പോർട്ടൽ തയ്യാറാക്കുന്നത്. പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ അജിത് ശ്രീനിവാസ്, ലാൻഡ് റെവന്യൂ കമ്മീഷണറേറ്റിലെ റെവന്യൂ ഇൻസ്പെക്ടറായ ബി യോഗേഷ് എന്നിവരാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.സന്നിധാനത്തിലെ പൂജാ സമയങ്ങളും വെർച്വൽ ക്യൂ ബുക്കിംഗിനായുള്ള നേരിട്ടുള്ള ലിങ്കുകളും ശബരി പോർട്ടലിൽ ലഭ്യമാണ്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, പോലീസ് സേവനങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവയുടെ കൃത്യമായ ലൊക്കേഷൻ ഭൂപടത്തിലൂടെ കണ്ടെത്താൻ 'ശബരി മാപ്പ്' സഹായിക്കും.

European bishops call for peace in Ukraine and around the world വാർത്ത
മതപരമായ 2026-10-31

European bishops call for peace in Ukraine and around the world

During its plenary assembly in Salzburg, the Council of European Bishops’ Conferences (CCEE) issues an appeal calling for an end to wars and conflicts: “True peace is not an agreement to be negotiated; it begins in the human heart.”

Pope on AI: Decisions affecting human life must never be delegated വാർത്ത
മതപരമായ 2026-10-31

Pope on AI: Decisions affecting human life must never be delegated

Addressing participants in a meeting dedicated to AI, Pope Leo stresses the importance of keeping the human person at the heart of this technology to avoid the danger of threatening the common good and reducing people to data points.

കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രവർത്തകർക്ക് ലിയോ പതിനാലാമൻ പാപ്പായുടെ അഭിവാദ്യം വാർത്ത
മതപരമായ 2026-10-30

കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രവർത്തകർക്ക് ലിയോ പതിനാലാമൻ പാപ്പായുടെ അഭിവാദ്യം

ഒക്ടോബർ 28 ബുധനാഴ്ച, വത്തിക്കാനിൽ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ, വടക്കേ അമേരിക്കയിൽ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മുപ്പതോളം പേർ പങ്കെടുത്തു. സ്വന്തം കുടുംബങ്ങളിൽനിന്നും വേർപെട്ടു ജീവിക്കാൻ നിർബന്ധിതരായി, തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന കുടിയേറ്റക്കാരുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ച, "ആത്മീയവും പൊതു

സ്പെയിനിലെ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥനകളും ആശ്വാസവും ഉറപ്പുനൽകിയും ലിയോ പതിനാലാമൻ പാപ്പാ വാർത്ത
മതപരമായ 2026-10-30

സ്പെയിനിലെ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥനകളും ആശ്വാസവും ഉറപ്പുനൽകിയും ലിയോ പതിനാലാമൻ പാപ്പാ

68 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കിനും കാരണമായ തൊളേദോ ട്രെയിനപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പാപ്പായുടെ ടെലെഗ്രാം സന്ദേശം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിനാണ്, ഒക്ടോബർ 28 രാവിലെ നടന്ന ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 29-ന് പരിശുദ്ധ പിതാവിന്റെ പേരിൽ തൊളേദോ അതിരൂപതാദ്ധ്യക്ഷന് സന്ദേശമയച്ചത്.വ

സഭയുടെ അടിസ്ഥാനപരമായ വിളിയും ദൗത്യവും ആണ് പ്രേഷിത പ്രവർത്തനം വാർത്ത
മതപരമായ 2026-10-30

സഭയുടെ അടിസ്ഥാനപരമായ വിളിയും ദൗത്യവും ആണ് പ്രേഷിത പ്രവർത്തനം

രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ "സഭ സ്വഭാവത്തിലെ മിഷനറിയാണ്" എന്ന പ്രഖ്യാപനം, മിഷൻ എന്നത് സഭയുടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനു മാത്രം ഏൽപ്പിക്കപ്പെട്ട ഒന്നല്ല, മറിച്ച് അത് സഭയുടെ അടിസ്ഥാന അസ്തിത്വം തന്നെയാണെന്ന് വ്യക്തമാക്കുന്നു. മാമോദീസയിലൂടെ സഭയുടെ മക്കളായി മാറുന്ന ഏതൊരു കത്തോലിക്കനും സുവിശേഷം അറിയിക്കുന്നതിൽ

ഹജ്ജ് ഉംറ മന്ത്രാലയത്തിന് ജി.സി.സി പുരസ്കാരം വാർത്ത
ടെക്നോളജി 2026-10-30

ഹജ്ജ് ഉംറ മന്ത്രാലയത്തിന് ജി.സി.സി പുരസ്കാരം

വിവിധ മേഖലകളിൽ സൗദിയുടെ ഡിജിറ്റൽ മേഖലയിലെ മുന്നേറ്റവും വൈവിധ്യവും ശ്രദ്ധേയം

‘മനുഷ്യരുടെ ജോലികൾ AI-യും റോബോട്ടുകളും ഏറ്റെടുക്കും’: വമ്പൻ പ്രവചനവുമായി എലോൺ മസ്‌ക് വാർത്ത
ടെക്നോളജി 2026-10-30

‘മനുഷ്യരുടെ ജോലികൾ AI-യും റോബോട്ടുകളും ഏറ്റെടുക്കും’: വമ്പൻ പ്രവചനവുമായി എലോൺ മസ്‌ക്

ന്യൂഡൽഹി: ഭാവിയിൽ മനുഷ്യർ ചെയ്യുന്ന ഭൂരിഭാഗം ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) അത്യാധുനിക റോബോട്ടുകളും ഏറ്റെടുക്കുമെന്ന് ടെസ്‌ല സിഇഒയും ടെക്‌നോളജി സംരംഭകനുമായ എലോൺ മസ്‌ക്. ഇതോടെ ഉപജീവനത്തിനായി മനുഷ്യർ ജോലി ചെയ്യേണ്ട സാഹചര്യം ഇല്ലാതാകുമെന്നും ജോലി ചെയ്യുന്നത് വ്യക്തികളുടെ താൽപര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള തി

മുണ്ടക്കൽ ശേഖരനെന്ന് വിളിക്കുമ്പോൾ സന്തോഷം, മകനുവേണ്ടിയാണ് സിനിമയും രാഷ്ട്രീയവും ഉപേക്ഷിച്ചത്: നെപ്പോളിയൻ വാർത്ത
അമേരിക്ക 2026-10-30

മുണ്ടക്കൽ ശേഖരനെന്ന് വിളിക്കുമ്പോൾ സന്തോഷം, മകനുവേണ്ടിയാണ് സിനിമയും രാഷ്ട്രീയവും ഉപേക്ഷിച്ചത്: നെപ്പോളിയൻ

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് രഞ്ജിത് തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ദേവാസുരം. മോഹൻലാലും, രേവതിയും, നെപ്പോളിയനും മത്സരിച്ചഭിനയിച്ച ചിത്രത്തിൽ നെടുമുടി വേണു, ഇന്നസെന്റ്, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ചിത്ര തുടങ്ങിയവരാണ് മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത

യുക്രൈനിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യയുടെ ഡ്രോണ് ആക്രമണം; ക്രൂരം, അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് സെലൻസ്കി വാർത്ത
അമേരിക്ക 2026-10-30

യുക്രൈനിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യയുടെ ഡ്രോണ് ആക്രമണം; ക്രൂരം, അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് സെലൻസ്കി

യുക്രൈനിലെ നിപ്രോ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ടു. റഷ്യക്കെതിരെയുള്ള ഉപരോധങ്ങളിൽ അയവ് വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അല്‍-നസ്‌റിനായി ഹാട്രിക് നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ; 1000 ഗോളുകളിലേക്ക് എത്താന് ഇനി 15 ഗോളുകള് കൂടി മതി വാർത്ത
ബുണ്ടസ്ലിഗ x സീ ഫുട്ബോൾ വീക്ക് ഒക്ടോബർ 30, 31 തീയതികളിൽ കൊച്ചിയിൽ വാർത്ത
കായികം 2026-10-30

ബുണ്ടസ്ലിഗ x സീ ഫുട്ബോൾ വീക്ക് ഒക്ടോബർ 30, 31 തീയതികളിൽ കൊച്ചിയിൽ

കൊച്ചി: ജർമ്മൻ ഫുട്ബോളിന്റെ പ്രൊഫഷണൽ പരിശീലന മികവ് കേരളത്തിലെ യുവതാരങ്ങളിലേക്ക് എത്തിക്കുന്നതിനായി 'ബുണ്ടസ്ലിഗ x സീ ഫുട്ബോൾ വീക്ക്' ഒക്ടോബർ 30, 31 തീയതികളിൽ കൊച്ചിയിൽ നടക്കും. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസും ജർമ്മൻ ഫുട്ബോൾ ലീഗായ ബുണ്ടസ്ലിഗയും ചേർന്ന് ഈഗിൾസ് എ...

ഡ്രോണിനെ ചവിട്ടിയ അവതാരകന് പണി കിട്ടി; പറന്നുയർന്ന ഉപകരണം ഇടിച്ചത് മോഡലിന്റെ മുഖത്ത്, തത്സമയ പരിപാടിയിലെ ദൃശ്യങ്ങൾ വൈറൽ വാർത്ത
‘ബെത്‌ലഹേം’ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി’; പ്രതിസന്ധികൾക്കിടയിൽ ഇത്തരം അംഗീകാരങ്ങൾ വലിയ കോൺഫിഡൻസാണ് നൽകുന്നത്: മഞ്ജുശ്രീ നായർ വാർത്ത
സിനിമ 2026-10-30

‘ബെത്‌ലഹേം’ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി’; പ്രതിസന്ധികൾക്കിടയിൽ ഇത്തരം അംഗീകാരങ്ങൾ വലിയ കോൺഫിഡൻസാണ് നൽകുന്നത്: മഞ്ജുശ്രീ നായർ

കേരള ബോക്‌സ് ഓഫീസിൽ നിന്ന് ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്‌നക്കുതിപ്പ് നടത്തിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒര

യുക്രെയിൻ, ഇറാൻ യുദ്ധ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായി മൊഴി; പുറത്താക്കപ്പെട്ട മുൻ യുഎസ് ജനറലിനെതിരെ നടപടി വാർത്ത
ലോകം 2026-10-30

യുക്രെയിൻ, ഇറാൻ യുദ്ധ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായി മൊഴി; പുറത്താക്കപ്പെട്ട മുൻ യുഎസ് ജനറലിനെതിരെ നടപടി

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് സിൽവിയയെ പദവിയിൽ നിന്ന് നീക്കിയത്

സീനയുടെ വിളിയെത്തി; കുടുംബം ആശ്വാസത്തിൽ, നേപ്പാളിൽ കുടുങ്ങിയ മലയാളി യുവതി സുരക്ഷിത വാർത്ത
ലോകം 2026-10-30

സീനയുടെ വിളിയെത്തി; കുടുംബം ആശ്വാസത്തിൽ, നേപ്പാളിൽ കുടുങ്ങിയ മലയാളി യുവതി സുരക്ഷിത

തിരുവല്ല(പത്തനംതിട്ട)∙ നേപ്പാളിൽ പർവതാരോഹണത്തിനിടെ കുടുങ്ങിയ തിരുവല്ല മഞ്ഞാടി സ്വദേശി സീന സാറ മജ്നു (41) കുടുംബവുമായി ഫോണിൽ സംസാരിച്ചു. ഇന്നലെ വൈകിട്ട് 5.30നു നേപ്പാളിലെ ഗ്രാമമായ ഖംബാച്ചനിൽ എത്തിയ ശേഷമാണു ഫോൺ വിളിച്ചതെന്നു ഭർത്താവ് മജ്നു എം. രാജൻ മനോരമയോടു പറഞ്ഞു. ഇതിന് അര മണിക്കൂർ മുൻപു ബിജെപി

5000 കോടിയുടെ തട്ടിപ്പ്; ബിഎൽഎം ചെയർമാൻ പ്രേംകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, വിജയ്ക്കൊപ്പമുള്ള ചിത്രത്തെ ചൊല്ലി തമിഴ്നാട്ടിൽ വിവാദം വാർത്ത
ഇന്ത്യ 2026-10-30

5000 കോടിയുടെ തട്ടിപ്പ്; ബിഎൽഎം ചെയർമാൻ പ്രേംകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, വിജയ്ക്കൊപ്പമുള്ള ചിത്രത്തെ ചൊല്ലി തമിഴ്നാട്ടിൽ വിവാദം

ഇന്നലെ ചെന്നൈയിൽ നിന്നാണ് പ്രേം കുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്. ക്രെഡിറ്റ് സൊസൈറ്റി നിക്ഷേപം ഉപയോഗിച്ചു സൗകര്യ നിക്ഷേപം നടത്തി എന്നാണ് പ്രേംകുമാറിനെതിരായ പരാതി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ബത്തേരി നഗരത്തില് ചുറ്റിത്തിരിയല്‍; സംശയം തോന്നി പരിശോധിച്ചപ്പോള് കൂള്‍ലിപ്പും ഹാന്‍സും, അറസ്റ്റ് വാർത്ത
ഇന്ത്യ 2026-10-30

ബത്തേരി നഗരത്തില് ചുറ്റിത്തിരിയല്‍; സംശയം തോന്നി പരിശോധിച്ചപ്പോള് കൂള്‍ലിപ്പും ഹാന്‍സും, അറസ്റ്റ്

വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാൾ പിടിയിൽ. നായ്ക്കട്ടി മാളപ്പുര റഷീദ് ആണ് പിടിയിലായത്. അസ്വാഭാവികമായി കണ്ട ഇയാളെ പരിശോധിച്ചതോടെയാണ് 80 പാക്കറ്റ് ഹാന്‍സും നാല് പാക്കറ്റ് കൂള്‍ലിപ്പും കണ്ടെടുത്തത്.

‘ഗജബ് രാത്’ കണ്ടു ത്രില്ലടിച്ചോ? ഒടിടിയിലെ ഈ 5 ക്രൈം ത്രില്ലറുകൾ നിങ്ങളെ ഞെട്ടിക്കും! വാർത്ത
കേരളം 2026-10-30

‘ഗജബ് രാത്’ കണ്ടു ത്രില്ലടിച്ചോ? ഒടിടിയിലെ ഈ 5 ക്രൈം ത്രില്ലറുകൾ നിങ്ങളെ ഞെട്ടിക്കും!

മനോജ് ബാജ്‌പേയുടെ പുതിയ ക്രൈം ത്രില്ലർ ചിത്രം ‘ഗജബ് രാത്രി’ നെറ്റ്ഫ്ലിക്സിൽ എത്തിയതോടെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. നിരവധി വിവാദങ്ങൾക്കൊടുവിലാണ് ചിത്രം ഒ.ടി.ടി. റിലീസ് ചെയ്തത്. അഴിമതിക്കാരനും തന്ത്രശാലിയുമായ ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ അജയ് നിർവിറ്റ് എന്ന കഥാപാത്രത്തെയാണ് മനോജ് ബാജ്‌പേയ് ചിത്രത്തിൽ അവതരിപ്പി

സെക്കൻഡുകൾക്കുള്ളിൽ തീരുമാനങ്ങളെടുക്കും! – എ.ഐ. കുതിപ്പിന് നന്ദകിഷോറിന്റെ ‘ലയ’ വാർത്ത
കേരളം 2026-10-30

സെക്കൻഡുകൾക്കുള്ളിൽ തീരുമാനങ്ങളെടുക്കും! – എ.ഐ. കുതിപ്പിന് നന്ദകിഷോറിന്റെ ‘ലയ’

Discover Laya AI, a lightning-fast decision-making open-source AI model built by M. Nandakishore from Kasaragod, Kerala, through Convoy Innovations, answering queries in just 33 milliseconds.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാല്‍: വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം വാർത്ത
കേരളം 2026-10-29

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാല്‍: വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഡിജി യാത്രാസംവിധാനം വിജയകരമായി നടപ്പാക്കി രാജ്യത്തെ വ്യോമയാന മേഖലയില്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ചൊവ്വാഴ്ച മാലദ്വീപിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് രാജ്യത്താദ്യമായി ഈ ആധുനിക അന്താരാഷ്ട്ര ഡിജി യാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയത്. ഇ-പാസ്‌പോര്‍ട്ടുകളും അത്യാധുനിക ബയോമെട്രിക് മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് സിയാലില്‍ ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കടലാസ് രഹിത യാത്രയും സുഗമമായ സുരക്ഷാപരിശോധനയും നിലവില്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട വിമാനക്കമ്പനികള്‍ക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായും വേഗത്തിലും ഉറപ്പാക്കുന്നതിനൊപ്പം ടെര്‍മിനല്‍ പ്രവേശന കവാടം, സുരക്ഷാ പരിശോധന തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ ഭൗതിക രേഖകളുടെയും ബോര്‍ഡിങ് പാസുകളുടെയും ഉപയോഗം വലിയ അളവില്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. 2023 ഓഗസ്റ്റ് 15-നാണ് സിയാലില്‍ ആഭ്യന്തര യാത്രക്കാര്‍ക്കായി ഡിജി യാത്ര ആദ്യമായി ആരംഭിച്ചത്. ഈ സൗകര്യം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സിയാല്‍ വഴിയുള്ള ആഭ്യന്തര യാത്രക്കാരില്‍ മൂന്നിലൊരാള്‍ ഡിജി യാത്ര പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് പദ്ധതിയുടെ വലിയ വിജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

സിഎംആർഎൽ കേസ്: പിണറായിക്കെതിരായ ഇ.ഡി അന്വേഷണം മുന്നോട്ട് വാർത്ത
കേരളം 2026-10-29

സിഎംആർഎൽ കേസ്: പിണറായിക്കെതിരായ ഇ.ഡി അന്വേഷണം മുന്നോട്ട്

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം ലഭിച്ചു. വിജിലൻസ് കേസിലെ എഫ്‌ഐആര്‍ അല്ല അന്വേഷണം മാത്രമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുത്. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ.ഡി നിയമോപദേശം തേടിയത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ.ഡി പുതിയ സമന്‍സ് നല്‍കും. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജിലന്‍സ് അന്വേഷണം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു.കേസില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരള പൊലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചത്..പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ; 'കേര്‍‍ട്ടസി കോള്‍' നൽകാത്തതിൽ ലോക്ഭവന് അതൃപ്തി.

വിജിലൻസിലെ വിവരാവകാശ വിലക്കിൽ  അടിയന്തര സ്റ്റേയില്ല വാർത്ത
കേരളം 2026-10-29

വിജിലൻസിലെ വിവരാവകാശ വിലക്കിൽ അടിയന്തര സ്റ്റേയില്ല

വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയിൽ അടിയന്തര സ്റ്റേയില്ല. ഏതൊക്കെ വിവരങ്ങൾ ടി സെക്ഷൻ പരിധിയിൽ വരുമെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാരിന് നോട്ടീസ്. മൂന്നാഴ്ച്ചക്കകം മറുപടി നൽകാൻ ഹൈക്കോടതി നിർദേശം നൽകി. നേരത്തെ ആദ്യഘട്ടത്തിൽ വിവരാവകാശ നിയമത്തിൽ നിന്ന് രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ 2022 ൽ ഈ സെഷൻ വീണ്ടും വിവരാവകാശ പരിധിയിൽപ്പെടുത്തി. ഇപ്പോൾ വീണ്ടും വിവരാവകാശത്തിൽ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ ആർടിഐയിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

കോഴിക്കോട്  സഹോദരങ്ങൾക്ക് കുത്തേറ്റു, ഒരാൾ കൊല്ലപ്പെട്ടു വാർത്ത
കേരളം 2026-10-29

കോഴിക്കോട് സഹോദരങ്ങൾക്ക് കുത്തേറ്റു, ഒരാൾ കൊല്ലപ്പെട്ടു

കോഴിക്കോട് സഹോദരങ്ങൾക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു ഒരു നാടിനെ തന്നെ ഞെട്ടിച്ച ദാരുണമായ സംഭവം നടന്നത്. കോടഞ്ചേരി നൂറാംതോടാണ് സംഭവം. കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിൻ(29) ആണ് മരിച്ചത്. ജിതിന്റെ സഹോദരനായ ജിബിൻ, സുരേഷ് എന്നിവർക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികവിവരം. അതേസമയം തിരുവനന്തപുരം തിരുമലയിൽ നടുറോഡിൽ വെച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുടുംബ തർക്കത്തെ തുടർന്ന് പാച്ചല്ലൂർ സ്വദേശി വിജയൻ ഭാര്യ സീമയെ ആക്രമിച്ചത്. സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയാണ് എന്നാണ് കുടുംബം പറയുന്നത്.

പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും വാർത്ത
കേരളം 2026-10-29

പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻറെ മറുപടികൾ തൃപ്തികരമല്ലെന്ന് എസ്ഐടി. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. പിഎസ്‌സി നിയമന ക്രമക്കേടിൽ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ ബൈജു മൊഴി നൽകിയത്. ഇന്റർവ്യൂ നടപടികൾ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം. എഴുത്ത് പരീക്ഷയുടെ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും നടത്തിപ്പിന്റെ എല്ലാ മേഖലയിലും ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി എസ് സി പരീക്ഷ ക്രമക്കേട്:   ആർ ഹരി ഒളിവിൽ തുടരുന്നു വാർത്ത
കേരളം 2026-10-29

പി എസ് സി പരീക്ഷ ക്രമക്കേട്: ആർ ഹരി ഒളിവിൽ തുടരുന്നു

പി എസ് സി പരീക്ഷ ക്രമക്കേടിൽ പ്രതിയായ അഡീഷനൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊ‌ർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ മൊഴികൾ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടന്ന് വരുകയാണ്. അതേസമയം പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻറെ മറുപടികൾ തൃപ്തികരമല്ലെന്ന് എസ്ഐടി പറയുന്നു. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ വീണ്ടും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പിഎസ്‌സി നിയമന ക്രമക്കേടിൽ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ ബൈജു മൊഴി നൽകിയത്. ഇന്റർവ്യൂ നടപടികൾ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം.ഈ ക്രമക്കേടിൽ ആദ്യ അറസ്റ്റ് ഇന്നലെ ഉണ്ടായത്. ക്രമക്കേട് നടന്ന ആസൂത്രണബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി കടുപ്പിച്ചതോടെയാണ് എസ്ഐടിയും നടപടി ശക്തമാക്കിയത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് സതീഷിനെ അറസ്റ്റ് ചെയ്തത്. ആസൂത്രണ ബോർഡ് നിയമനപരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയായിരുന്നു സതീഷിനും ആ‌ർ ഹരിക്കും.

സൗത്ത് കരോലിനയിലെ ആണവ ലാബിൽ തീപിടിത്തം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഒരാൾക്ക് പരിക്ക് വാർത്ത
അമേരിക്ക 2026-10-29

സൗത്ത് കരോലിനയിലെ ആണവ ലാബിൽ തീപിടിത്തം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഒരാൾക്ക് പരിക്ക്

സൗത്ത് കരോലിനയിലെ സാവന്ന റിവർ സൈറ്റിലെ ആണവ ലാബിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ബുധനാഴ്ച സൈറ്റ് ഏരിയ എമർജൻസി പ്രഖ്യാപിച്ചു. ഐക്കണിന് സമീപമുള്ള സാവന്ന റിവർ നാഷണൽ ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഒക്ടോബർ 28-ന് വൈകുന്നേരം 5:39-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സാവന്ന റിവർ സൈറ്റിന്റെ ഔദ്യോഗിക അടിയന്തര അറിയിപ്പിൽ പറയുന്നു.പ്രാദേശിക സമയം 5:39-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.തീ ഉടൻതന്നെ അണച്ചതായും, ഒരാൾക്ക് നിസ്സാര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഊർജ്ജ വകുപ്പ് വക്താവ് ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി. റേഡിയേഷൻ ചോർച്ച ഉണ്ടായിട്ടില്ലെന്നും വക്താവ് അറിയിച്ചു. മുൻകരുതലെന്ന നിലയിൽ സ്ഥലത്തേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചിരുന്നു.

സൗദി അറേബ്യൻ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് യുഎസ് ജാഗ്രതാ നിർദ്ദേശം വാർത്ത
അമേരിക്ക 2026-10-29

സൗദി അറേബ്യൻ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് യുഎസ് ജാഗ്രതാ നിർദ്ദേശം

സൗദി അറേബ്യയിൽ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ, അടിയന്തര പ്രാധാന്യമില്ലാത്ത സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിട്ടുപോകാൻ അമേരിക്ക ഉത്തരവിട്ടു. ഹൂത്തികളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് ഈ നീക്കം. മിസൈൽ ആക്രമണങ്ങൾ, വിമാനത്താവളങ്ങളിലെ തടസ്സങ്ങൾ, വ്യോമപാത അടയ്ക്കൽ എന്നിവയുണ്ടാകാമെന്നും അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒക്ടോബർ 28-ന് പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിൽ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ തിരികെ വിളിക്കൽ ഉത്തരവ് ഒക്ടോബർ 23, 2026 മുതൽ പ്രാബല്യത്തിൽ വന്നതായി യുഎസ് മിഷൻ ടു സൗദി അറേബ്യ വ്യക്തമാക്കി. ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ ആക്രമണങ്ങൾ, സിവിലിയൻ വിമാനത്താവളങ്ങളെയും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ളവയാണെന്നും, ഇത് യാത്രകൾക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു.സൗദി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കാനും വിമാനങ്ങളുടെ തൽസ്ഥിതി എയർലൈനുകളുമായും വിമാനത്താവള അധികൃതരുമായും നേരിട്ട് ഉറപ്പുവരുത്താനും യുഎസ് എംബസി അമേരിക്കക്കാരോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം പെട്ടെന്ന് വഷളാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 23-ന് ഭാഗികമായി തുറന്നുവെങ്കിലും ചില ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.

Parolin: Totalitarian regimes of past defeated; temptation to 'be like God' remains വാർത്ത
മതപരമായ 2026-10-29

Parolin: Totalitarian regimes of past defeated; temptation to 'be like God' remains

Cardinal Secretary of State Pietro Parolin delivers the opening address at the Pontifical Gregorian University’s international academic conference, “The Holy See and Totalitarian Systems in the 20th Century: New Perspectives and Research Approaches,” warning that there are still those who seek to “control how humanity lives and thinks."

Pope greets activists supporting migrants at Chicago’s ICE detention center വാർത്ത
മതപരമായ 2026-10-29

Pope greets activists supporting migrants at Chicago’s ICE detention center

Members of the Coalition for Spiritual and Public Leadership attend the weekly General Audience, bringing Pope Leo XIV the voices of people “torn away” from their lives and families, presenting him items from migrants sharing “their life experiences amid countless difficulties.”

സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സിനും പൊതുനന്മയ്ക്കും പ്രയോജനപ്പെടണം: ലിയോ പതിനാലാമൻ പാപ്പാ വാർത്ത
മതപരമായ 2026-10-29

സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സിനും പൊതുനന്മയ്ക്കും പ്രയോജനപ്പെടണം: ലിയോ പതിനാലാമൻ പാപ്പാ

മെഴ്‌സിഡസ് ബെൻസ് കമ്പനിയുടെ നേതൃത്വത്തിനും പ്രതിനിധികൾക്കും പരിശുദ്ധ പിതാവ് ഒക്ടോബർ 28 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് നൽകേണ്ട പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, വാഹനനിർമ്മാണമേഖലയിൽ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും മനുഷ്യാന്തസ്സിന് നൽകേണ്ട സ്ഥാനവും എടുത്തുപറഞ്ഞു.വായിച്ചു മനസ്സിലാക്കാന്

⬇ കൂടുതൽ വാർത്തകൾ കാണുക (Load More +10)
« മുൻപത്തെ Page 1 Page 2 Page 3 Page 4 അടുത്തത് »