കേരള ബാങ്ക് ഇനി പൊതു അധികാരി; വിവരാവകാശം ബാധകം
കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവായി.
തിരുവനന്തപുരം: കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവായി.
രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്കണമെന്ന ആലപ്പുഴ ചാരുമ്മൂട് പൂക്കോയ്ക്കല്‍ വി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. എന്നാല്‍ വിവരാവകാശ നിയമം കേരള ബാങ്കിന് ബാധകമല്ലെന്ന് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. അതേ സമയം പതാരം ശാഖയില്‍ അന്വേഷിക്കപ്പെട്ട രേഖകള്‍ വിവരാവകാശ നിയമം എട്ടാം ഖണ്ഡിക പ്രകാരം തരേണ്ടതില്ലാത്തതാണെന്നും മറുപടിയില്‍ പറഞ്ഞു.
ഇതിനെതിരെയുള്ള ഹർജി പരിഗണിച്ച വിവരാവകാശ കമ്മിഷൻ ബാധകമല്ലെന്ന് പറഞ്ഞ അതേ നിയമം ഉദ്ധരിച്ച് വിവരം നിഷേധിച്ചത് വൈരുദ്ധ്യമാണെന്ന് കണ്ടെത്തി. സംസ്ഥാന സർക്കാർ ഉത്തരവിലൂടെ നിലവില്‍ വന്നതും ആകെ 2159.03 കോടി രൂപ മൂലധമുള്ളതും അതില്‍ സർക്കാറിൻറെ 906 കോടി രൂപ ഓഹരിയുള്ളതം 400 കോടിരൂപ സർക്കാറിൻറെ അധികമൂലധനമുള്ളതുമായ കേരള ബാങ്കിൻറെ പ്രവർത്തനം സംബന്ധിച്ച് അറിയാൻ പൗരന് അവകാശമുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് സംരക്ഷിക്കപ്പെടണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ ഡോ.എ.അബ്ദുല്‍ ഹക്കിം ഉത്തരവായി.
സർക്കാറിൻറെ ഓഹരിധനം കേരള ബാങ്കിന് അനിവാര്യമായിരിക്കെ കേരള ബാങ്ക് വിവരാവകാശ നിയമ പ്രകാരം പൊതു അധികാര സ്ഥാനമാണെന്നും ഓരോ ശാഖയുടെയും മാനേജർ അവിടുത്തെ പൊതു അധികാരിയാണെന്നും ഒടുവില്‍ കേരള ബാങ്കില്‍ ലയിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും വിധി ബാധകമാണെന്നും കമ്മിഷൻ ഉത്തരവില്‍ വ്യക്തമാക്കി.
പൗരന്മാർക്ക് വിവരം നല്കാൻ കേരള ബാങ്ക് എന്ന കേരള സംസ്ഥാന സഹകരണ ബാങ്കിന് ബാധ്യതയുണ്ട്.അതിനാല്‍ ഒരാഴ്ചയ്ക്കകം വി.രാജേന്ദ്രന് വിവരം നല്കിയ ശേഷം ആഗസ്റ്റ് 14 നകം കേരള ബാങ്ക് നടപടി റിപ്പോർട്ട് കമ്മിഷന് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവിലൂടെ രാജ്യത്തെ ഏത് പൗരനും കേരള ബാങ്കില്‍ വിവരാവകാശ അപേക്ഷ സമർപ്പിച്ചാല്‍ ബാങ്ക് വിവരം നല്കണം.
What's Your Reaction?