കിഡ്‌നി സ്റ്റോണിന് ചികിത്സ തേടി; കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു.

Jul 21, 2024 - 13:29
 0  6
കിഡ്‌നി സ്റ്റോണിന് ചികിത്സ തേടി; കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു.

അബോധാവസ്ഥയില്‍ ആയിരുന്ന കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് ശരത്തിന്റെ പരാതിയില്‍ യുവതിയെ ചികിത്സിച്ച ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തു.

കിഡ്നി സ്റ്റോണ്‍ ചികിത്സയ്‌ക്കായി കഴിഞ്ഞ 15-നാണ് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ കൃഷ്ണയെ പ്രവേശിപ്പിച്ചത്. വയറുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ കൃഷ്ണയ്‌ക്ക് അലർജി പരിശോധനയില്ലാതെ കുത്തിവെപ്പെടുക്കുകയായിരുന്നു. പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയും ശരീരത്തിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്തു. തൈക്കാട് ആശുപത്രിയില്‍ കിഡ്‌നി സ്റ്റോണ്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയായിരുന്നു നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നതിനിടെയാണ് മരണം.

ചികിത്സാ പിഴവുണ്ടായെന്ന ഭർത്താവിന്റെ പരാതിയില്‍ ഭാരതീയ ന്യായ സംഹിത 125-ാം വകുപ്പ് പ്രകാരമാണ് ഡോക്ടർക്കെതിരെ കേസെടുത്തത്. ചികിത്സാ പിഴവായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാലെ തുടർനടപടികളെടുക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow