കോഴിക്കോട് ലുലുവില്‍ നിന്നും മോഷണം നടത്തി മുങ്ങി: ദമ്ബതികളെ കൗശലപൂര്‍വ്വം പിടികൂടി പൊലീസ്

ഉദ്ഘാടനത്തിന് പിന്നാലെ വലിയ തിരക്കാണ് കോഴിക്കോട് ലുലു മാളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. തിരക്കിന്റെ മറവില്‍ നിരവധി മോഷണ ശ്രമങ്ങളും മാളുകള്‍ കേന്ദ്രീകരിച്ച്‌ നടക്കാറുണ്ട്.

Sep 29, 2024 - 20:37
 0  5
കോഴിക്കോട് ലുലുവില്‍ നിന്നും മോഷണം നടത്തി മുങ്ങി: ദമ്ബതികളെ കൗശലപൂര്‍വ്വം പിടികൂടി പൊലീസ്

കോഴിക്കോട്: ഉദ്ഘാടനത്തിന് പിന്നാലെ വലിയ തിരക്കാണ് കോഴിക്കോട് ലുലു മാളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. തിരക്കിന്റെ മറവില്‍ നിരവധി മോഷണ ശ്രമങ്ങളും മാളുകള്‍ കേന്ദ്രീകരിച്ച്‌ നടക്കാറുണ്ട്.

ഇതിനെതിരായി മാള്‍ അധികൃതർ തന്നെ പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുമുണ്ട്. എന്നിരുന്നാലും ചിലപ്പോഴൊക്കെ മാളുകളില്‍ മോഷണം നടക്കുന്നുമുണ്ട്. അത്തരത്തില്‍ കോഴിക്കോട് ലുലു മാളില്‍ നടന്ന ഒരു മോഷണത്തിലെ പ്രതികളെ പൊലീസ് പിടികൂടിയിരിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കോഴിക്കോട് ലുലു മാളിന്റെ പ്രാർത്ഥനാ മുറിയില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികളെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ദമ്ബതികളാണ് അറസ്റ്റിലായിരിക്കുന്നത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുല്‍ റഹ്മാന്‍, ഭാര്യ ഷാഹിന എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് ലുലു മാളിലെത്തി കുഞ്ഞിന്റെ മാല മോഷ്ടിച്ച പ്രതികള്‍ ട്രെയിനില്‍ തിരികെ കാസർകോട്ടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാല നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ കുഞ്ഞിന്റെ മാതാപിതാക്കള്‍ വിവരം ലുലു ഗ്രൂപ്പ് അധികൃതരേയും പിന്നാലെ പൊലീസിനേയും അറിയിക്കുകയുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow