ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തി

രാജ്യതലസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി കമ്ബനികള്‍.

Jul 10, 2024 - 23:39
 0  2
ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി കമ്ബനികള്‍. പുതുക്കിയ നിരക്കിന് മേയ് ഒന്നുമുതല്‍ പ്രാബല്യമുണ്ടാവും.

ജൂലൈയില്‍ നഗരവാസികള്‍ക്ക് ഇതുപ്രകാരമുള്ള ബില്ല് ലഭിച്ചുതുടങ്ങി.

ബി.എസ്.ഇ.എസ് രാജധാനി പവർ ലിമിറ്റഡ് (ബി.ആർ.പി.എല്‍), ബി.എസ്.ഇ.എസ് യമുന പവർ ലിമിറ്റഡ് (ബി.വൈ.പി.എല്‍) എന്നീ കമ്ബനികളാണ് നിലവില്‍ വൈദ്യുത നിരക്ക് വർധിപ്പിച്ചത്. കിഴക്കൻ, മധ്യ ഡല്‍ഹി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നടത്തുന്ന ബി.വൈ.പി.എല്‍ 6.15 ശതമാനവും ദക്ഷിണ, പടിഞ്ഞാറൻ ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്ന ബി.ആർ.പി.എല്‍ 8.75 ശതമാനവുമാണ് വർധിപ്പിച്ചത്.

പവർ പർച്ചേസ് അഡ്ജസ്റ്റ്‌മെൻറ് കോസ്റ്റ് (പി.പി.എസി) പ്രകാരമാണ് നിരക്ക് വർധനയെന്ന് കമ്ബനികള്‍ അറിയിച്ചു. ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങി വിതരണത്തിനെത്തിക്കുമ്ബോള്‍ ചിലവിലുണ്ടാകുന്ന വ്യത്യാസമാണ് ഇത്തരത്തില്‍ ക്രമപ്പെടുത്തുന്നതെന്നും കമ്ബനി പ്രതിനിധികള്‍ അറിയിച്ചു.

മറ്റൊരു വിതരണക്കമ്ബനിയായ ടാറ്റ പവർ ഡല്‍ഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് നിരക്ക് വർധിപ്പിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow