നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

നിർത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ് തനിയെ ഉരുണ്ട് നീങ്ങി മറ്റൊരു ബസിലിടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്ക്.

Apr 19, 2025 - 21:02
 0  16
നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ് തനിയെ ഉരുണ്ട് നീങ്ങി മറ്റൊരു ബസിലിടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്ക്.

കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പൂവാറിലേക്ക് പോകാനുള്ള കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവർ ആശുപത്രികളില്‍ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow