കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച്‌ എന്‍ബിടിസി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ലേബര്‍ ക്യാന്പിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ എന്‍ബിടിസി കമ്ബനി മാനേജ്‌മെന്‍റ്. എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് കമ്ബനി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ഉള്‍പ്പെടെ നല്‍കുമെന്നും കമ്ബനി അറിയിച്ചു. ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു. അവര്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേരുന്നു. മരണപ്പെട്ടവരുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്കും എംബസികള്‍ക്കും ഒപ്പം ചേര്‍ന്ന് തങ്ങളും പ്രവര്‍ത്തിക്കുമെന്നും കുടുംബങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും കമ്ബനി പ്രസ്താവനയിറക്കിയിട്ടുണ്ട്.

Jun 13, 2024 - 23:30
 0  7
കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച്‌ എന്‍ബിടിസി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ലേബര്‍ ക്യാന്പിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ എന്‍ബിടിസി കമ്ബനി മാനേജ്‌മെന്‍റ്.
എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് കമ്ബനി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ഉള്‍പ്പെടെ നല്‍കുമെന്നും കമ്ബനി അറിയിച്ചു.

ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു. അവര്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേരുന്നു. മരണപ്പെട്ടവരുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്കും എംബസികള്‍ക്കും ഒപ്പം ചേര്‍ന്ന് തങ്ങളും പ്രവര്‍ത്തിക്കുമെന്നും കുടുംബങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും കമ്ബനി പ്രസ്താവനയിറക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow