കുവൈത്തില്‍ വീണ്ടും തീപ്പിടുത്തം; 5 പ്രവാസികള്‍ മരിച്ചു

ഫർവാനിയ ബ്ലോക്ക് 4 ലെ കെട്ടിടത്തില്‍ ഇന്ന് ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ പ്രവാസികളുടെ എണ്ണം 5 ആയി.

Jul 7, 2024 - 10:27
 0  3
കുവൈത്തില്‍ വീണ്ടും തീപ്പിടുത്തം; 5 പ്രവാസികള്‍ മരിച്ചു

കുവൈത്ത് സിറ്റി : ഫർവാനിയ ബ്ലോക്ക് 4 ലെ കെട്ടിടത്തില്‍ ഇന്ന് ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ പ്രവാസികളുടെ എണ്ണം 5 ആയി.

സിറിയൻ പൗരന്മാരാണ് മരണമടഞ്ഞവർ. സിറിയൻ കുടുംബത്തിലെ ഭാര്യയും ഭർത്താവും 2 കുട്ടികളും ഇവരുടെ ഫ്ലാറ്റിനു തൊട്ടരികില്‍ താമസിച്ചിരുന്ന അംഗ പരിമിതനായ ഒരാളുമാണ് മരണമടഞ്ഞത്. തീ പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച്‌ ശ്വാസ തടസ്സം നേരിട്ടാണ് മരണം സംഭവിച്ചത്. പരിക്കേറ്റവർ ഫർവാനിയ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow