സര്‍ക്കാര്‍ കരുതല്‍; മദ്യം ഇനി കടലാസില്‍ പൊതിയില്ല, 'പത്ത് രൂപയുടെ തുണി സഞ്ചിയില്‍ മാത്രം

കടത്തില്‍ നിന്ന് കടത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ബെവ്കോ.

Feb 10, 2024 - 06:05
 0  4
സര്‍ക്കാര്‍ കരുതല്‍; മദ്യം ഇനി കടലാസില്‍ പൊതിയില്ല, 'പത്ത് രൂപയുടെ തുണി സഞ്ചിയില്‍ മാത്രം

തിരുവനന്തപുരം: കടത്തില്‍ നിന്ന് കടത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ബെവ്കോ. വരുമാനം കൂട്ടാൻ മദ്യത്തോടൊപ്പം സഞ്ചി വില്‍ക്കാനാണ് പദ്ധതിയിടുന്നത്.

ബിവറേജസ് വില്‍പനശാലകളില്‍ ഇനി മദ്യം കടലാസില്‍ പൊതിഞ്ഞ് നല്‍കില്ലെന്നും ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നല്‍കുമെന്നുമാണ് അറിയിച്ചിട്ടുള്ളത്.

മദ്യം പൊതിഞ്ഞ് നല്‍കിയിരുന്ന പേപ്പർ അലവൻസ് ബെവ്കോ നിർത്തുകയാണെന്ന് അറിയിച്ചിട്ടുണ്ട്. മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നല്‍കി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം. വില്‍പനശാലകളില്‍ കടലാസിന്റെ ഉപയോഗം നിർത്താനാണ് തീരുമാനം. മുൻപ് കുടുംബശ്രീക്കാർ നല്‍കുന്ന സഞ്ചി ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ഇത് നിർത്തലാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow