ബോക്‌സിങ് താരം മേരി കോം വിരമിച്ചു

ആറു തവണ ലോക ബോക്‌സിങ് ചാമ്ബ്യനും ഒളിമ്ബിക് മെഡല്‍ ജേതാവുമായ ഇന്ത്യയുടെ മേരി കോം വിരമിച്ചു.

Jan 25, 2024 - 08:11
 0  5
ബോക്‌സിങ് താരം മേരി കോം വിരമിച്ചു

ദിബ്രുഗഡ്: ആറു തവണ ലോക ബോക്‌സിങ് ചാമ്ബ്യനും ഒളിമ്ബിക് മെഡല്‍ ജേതാവുമായ ഇന്ത്യയുടെ മേരി കോം വിരമിച്ചു. പ്രായപരിധി കടന്ന സാഹചര്യത്തിലാണ് മേരി കോം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ബോക്സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാൻ താല്‍പര്യമുണ്ടെന്ന് മേരികോം വ്യക്തമാക്കി. പ്രായപരിധി കഴിഞ്ഞതിനാല്‍ വിരമിക്കല്‍ അനിവാര്യമായിരിക്കുന്നു. ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടിയെന്ന സംതൃപ്തിയിലാണ് വിരമിക്കലെന്നും താരം പറഞ്ഞു.

രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍റെ നിയമപ്രകാരം പുരുഷ-വനിത ബോക്സിങ് താരങ്ങള്‍ക്ക് 40 വയസാണ് എലൈറ്റ് മത്സരങ്ങളിലെ പ്രായപരിധി. എന്നാല്‍, മേരി കോമിന് നിലവില്‍ 41 ആണ് പ്രായം.

ആറു തവണ ലോക ചാമ്ബ്യനായ ഏക ബോക്‌സിങ് താരമാണ് ഇന്ത്യയുടെ മേരി കോം. ഏഷ്യന്‍ ചാമ്ബ്യനായത് അഞ്ച് തവണ. 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിത ബോക്‌സറാണ്.

2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരികോം ലോകചാമ്ബ്യനായത്. 2012 ലണ്ടന്‍ ഒളിമ്ബിക്‌സില്‍ വെങ്കലം നേടിയത്. 2008ല്‍ ഇരട്ടക്കുട്ടികള്‍ക്കും 2012ല്‍ മൂന്നാമത്തെ കുഞ്ഞിനും ജന്മം നല്‍കിയതോടെ കരിയറില്‍ നിന്ന് തല്‍കാലം മാറിനിന്നു. തുടര്‍ന്ന് മേരി കോം തിരിച്ചെത്ത 2018ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്ബ്യന്‍ഷിപ്പ് നേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow