ബേബി മണക്കുന്നേല്‍, ആര്‍വിപി ബിജു ലോസണ്‍ എന്നിവര്‍ക്കു സ്വീകരണവും

ആഗോള സാമൂഹ്യ സാംസ്‌ക്കാരിക സംഘടനയായ ഫോമയുടെ 2024 ണ്ട2026 ലേക്കുള്ള പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച

Aug 28, 2024 - 11:59
 0  6
ബേബി മണക്കുന്നേല്‍, ആര്‍വിപി ബിജു ലോസണ്‍ എന്നിവര്‍ക്കു സ്വീകരണവും

ഡാലസ്: ആഗോള സാമൂഹ്യ സാംസ്‌ക്കാരിക സംഘടനയായ ഫോമയുടെ 2024 ണ്ട2026 ലേക്കുള്ള പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ബേബി മണക്കുന്നേലിനും സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു ലോസണും ഡാലസ് മലയാളി അസോസിയേഷന്‍ വന്‍ സ്വീകരണമൊരുക്കുന്നു.

സെപ്റ്റംബര്‍ 1, വൈകിട്ട് 6.00 മണിക്ക് ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ ടെക്‌സസിലെ വിവിധ സാംസ്‌ക്കാരിക സംഘടനാ നേതാക്കള്‍ പങ്കെടുത്തു സംസാരിക്കുമെന്ന് ഡാലസ് മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ഡക്സ്റ്റര്‍ ഫെരേര അറിയിച്ചു.

ഡാലസ്. ഒക്‌ലഹോമ, മക്കാലന്‍, ഓസ്റ്റിന്‍ തുടങ്ങിയ സിറ്റികളിലെ മലയാളി അസോസിയേഷനുകള്‍ ഉള്‍പ്പെടുന്ന ഫോമ സതേണ്‍ റീജിയന്റെ ഔപചാരികമായ ഉത്ഘാടനം ചടങ്ങില്‍ ബേബി മണക്കുന്നേല്‍ നിര്‍വ്വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡക്സ്റ്റര്‍ ഫെരേര(972 768 4652), ബിനോയി സെബാസ്റ്റ്യന്‍ (214 274 5582), ജൂഡി ജോസ് (405 326 0190), സുനു മാത്യു(682 560 9642).

What's Your Reaction?

like

dislike

love

funny

angry

sad

wow