19,268 ലിറ്റര്‍ കുപ്പിവെള്ളം പിടിച്ചെടുത്തു, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ നടപടി ഗുണനിലവാരമില്ലാത്തതിനാല്‍

ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 19000ലേറെ ലിറ്റർ കുപ്പിവെള്ളം പിടിച്ചെടുത്തു.

Nov 18, 2024 - 23:42
 0  18
19,268 ലിറ്റര്‍ കുപ്പിവെള്ളം പിടിച്ചെടുത്തു, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ നടപടി ഗുണനിലവാരമില്ലാത്തതിനാല്‍

ക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 19000ലേറെ ലിറ്റർ കുപ്പിവെള്ളം പിടിച്ചെടുത്തു. ഹൈദരാബാദില്‍ നിന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടർന്നാണ് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം പിടിച്ചെടുത്തത്.

ബ്രിസ്‍ലെഹ്‍രി (Brislehri)എന്ന് രേഖപ്പെടുത്തിയ കുപ്പിവെള്ളത്തിന്‍റെ ഒരു ലിറ്റർ കുപ്പികള്‍ (ആകെ 5400 ലിറ്റർ), അര ലിറ്റർ കുപ്പികള്‍ (ആകെ 6108 ലിറ്റർ) എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. കെല്‍വെ (Kelvey)യുടെ 1 ലിറ്റർ കുപ്പികള്‍ (ആകെ 1172 ലിറ്റർ), അര ലിറ്റർ കുപ്പികള്‍ (ആകെ 6480 ലിറ്റർ) എന്നിവയും നേച്ചേഴ്‌സ് പ്യുവർ എന്ന ബ്രാൻഡിന്‍റെ 108 ലിറ്റർ കുപ്പിവെള്ളവും പിടിച്ചെടുത്തു. ആകെ 19,268 ലിറ്ററാണ് പിടികൂടിയതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

കുപ്പിവെള്ളത്തിന്റെ ടിഡിഎസ് (ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്സ്) നിശ്ചയിച്ചിരിക്കുന്ന 75 മില്ലിഗ്രാം / ലിറ്ററില്‍ കുറവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. എഫ്‌എസ്‌എസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ധാതുക്കള്‍, ലവണങ്ങള്‍, ലോഹങ്ങള്‍, മറ്റ് ജൈവ അജൈവ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വെള്ളത്തില്‍ ലയിച്ചിരിക്കുന്ന പദാർത്ഥങ്ങളുടെ ആകെ അളവാണ് ടിഡിഎസ്. ടിഡിഎസ് നിശ്ചിത പരിധിക്കപ്പുറം ഉയർന്നാല്‍ അത് ഗുണനിലവാരം കുറഞ്ഞ കുടിവെള്ളമാണ്. ടിഡിഎസ് വളരെ കുറഞ്ഞാലും വെള്ളം കുടിക്കാൻ അനുയോജ്യമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow