പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയില്‍; ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ച്‌ റഷ്യൻ സൈന്യം

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയില്‍.

Jul 8, 2024 - 22:32
 0  7
പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയില്‍; ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ച്‌ റഷ്യൻ സൈന്യം

മോസ്കോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയില്‍. മോസ്കോയിലെ വ്‌നുക്കോവോ-II അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് സ്വീകരിച്ചു.

റഷ്യൻ പ്രസിഡന്റെ വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്. റഷ്യ-യുകെയ്ൻ യുദ്ധം ഉടലെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.

വ്ലാഡിമിർ പുടിനുമായി ഉഭകക്ഷി ചർച്ചകള്‍ നടക്കുമെന്നാണ് വിവരം. രാവിലെ 10.30-നാണ് മോദി ഡല്‍ഹിയില്‍ നിന്ന് റഷ്യയിലേക്ക് തിരിച്ചത്. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പുടിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഇന്ന് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

പ്രതിരോധം, നിക്ഷേപം, ഊർജ സഹകരണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ ഇരുനേതാക്കളും ചർച്ച ചെയ്യും. ലോകരാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ഇരുവരുടെയും അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കുമെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow