മുംബൈ ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്ന ദിവസം വന്നതില്‍ സന്തോഷം: മാര്‍ക്കോ റൂബിയോ
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ദീര്‍ഘകാലമായി നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് ഗൂഢാലോചനയില്‍ പങ്കാളിയായ തഹാവുര്‍ റാണയെ കുറ്റം ചുമത്തുന്നതിനായി കൈമാറിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. മുംബൈ ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്ന ദിവസം വന്നതില്‍ സന്തോഷമുണ്ടെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.
''2008 ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതിലെ പങ്കിന് കുറ്റം ചുമത്തുന്നതിനായി ഞങ്ങള്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയിലേക്ക് കൈമാറി. ഇന്ത്യയുമായി ചേര്‍ന്ന്, ഈ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട 6 അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ക്ക് നീതി ലഭിക്കാന്‍ ഞങ്ങള്‍ വളരെക്കാലമായി ശ്രമിച്ചിരുന്നു. ആ ദിവസം വന്നതില്‍ എനിക്ക് സന്തോഷമുണ്ട്,'' റൂബിയോ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
2008 ലെ മുംബൈ ഭീകരാക്രമണം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. ഈ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുഎസ് വളരെക്കാലമായി പിന്തുണച്ചിട്ടുണ്ടെന്നും റൂബിയോ പറഞ്ഞു.
What's Your Reaction?






