ബിൻസിയുടെ മൃതദേഹം കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന് നിഗമനം
കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ ദിവസമാണ് എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിൽ ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഹാളിൽ രക്തം തളം കെട്ടിയ നിലയിലാണ് കാണപ്പെട്ടത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. തുടർനടപടികൾക്കായി അപകടസ്ഥലത്ത് നിന്നുള്ള വിരലടയാളങ്ങൾ എടുത്തു. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക.
What's Your Reaction?






