സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ മലയാളിയെ റിയാദില്‍ വധശിക്ഷക്ക് വിധേയമാക്കി.

Aug 29, 2024 - 22:44
 0  6
സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ മലയാളിയെ റിയാദില്‍ വധശിക്ഷക്ക് വിധേയമാക്കി. യൂസുഫ് ബിൻ അബ്ദുല്‍ അസീസ് ബിൻ ഫഹദ് അല്‍ ദാഖിർ എന്ന സ്വദേശി പൗരനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ചേറുമ്ബ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്‍റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്.

റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്‍റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പില്‍ അറിയിച്ചു. കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയില്‍ ഇളവ് തേടി സുപ്രീംകോടതിയെയും റോയല്‍ കോർട്ടിനെയും സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു.

സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കില്‍ ആംഫറ്റാമിൻ മയക്ക് ഗുളികകള്‍ കടത്തിയ കേസില്‍ പിടിയിലായ ഈദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അല്‍ അമീരി എന്ന സൗദി പൗരന്‍റെ വധശിക്ഷയും വ്യാഴാഴ്ച രാവിലെ നടപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കേസിലും സുപ്രീംകോടതിയും റോയല്‍ കോർട്ടും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow