മോദി മികച്ച പ്രധാനമന്ത്രി, സുഹൃത്ത്, പക്ഷേ  ചില കാര്യങ്ങൾ എനിക്ക് ഇഷ്ടമല്ല; ട്രംപ്

മോദി മികച്ച പ്രധാനമന്ത്രി, സുഹൃത്ത്, പക്ഷേ ചില കാര്യങ്ങൾ എനിക്ക് ഇഷ്ടമല്ല; ട്രംപ്

പ്രസിദ്ധീകരിച്ചത്: 06 Sep, 2025
ഷെയർ ചെയ്യുക:

വാഷിങ്ടണ്‍:  പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ 'ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല' എന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു. 

 

എന്നാല്‍, സമീപകാലത്ത് മോദി എടുത്ത ചില നിലപാടുകളില്‍ തനിക്ക് അതൃപ്തി ഉള്ളതായും ട്രംപ് വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ?" എന്ന എഎൻഐയുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റിന്റെ പരാമർശം.

 

"ഞാൻ എപ്പോഴും തയ്യാറാണ്. ഞാനും മോദിയും എപ്പോഴും സുഹൃത്തുക്കളായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞങ്ങള്‍ എപ്പോഴും സുഹൃത്തുക്കളായിരിക്കും. പക്ഷേ ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല.