നൈജീരിയയിൽ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം; ട്രംപ് ഉത്തരവിട്ടു

നൈജീരിയയിൽ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം; ട്രംപ് ഉത്തരവിട്ടു

പ്രസിദ്ധീകരിച്ചത്: 26 Dec, 2025
ഷെയർ ചെയ്യുക:

നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ താവളമുറപ്പിച്ചിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരർക്ക് നേരെ അമേരിക്കൻ സേന അതിശക്തമായ വ്യോമാക്രമണം നടത്തി.  തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ ഈ വിവരം പുറത്തുവിട്ടത്മേഖലയിലെ നിരപരാധികളായ ക്രിസ്ത്യൻ വിശ്വാസികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്കുള്ള മറുപടിയായാണ് തന്റെ ഉത്തരവ് പ്രകാരം ഈ സൈനിക നടപടി ഉണ്ടായതെന്ന് ട്രംപ് പറഞ്ഞു. "കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ എന്റെ നിർദ്ദേശപ്രകാരം, നൈജീരിയയിലെ ഐഎസ് ഭീകരർക്ക് നേരെ അമേരിക്ക മാരകമായ പ്രഹരമേൽപ്പിച്ചു," ട്രംപ് കുറിച്ചു.