വാരിയെല്ലുകൾ ഒടിഞ്ഞു, കണ്ണുകൾക്ക് പരിക്ക്; മഡുറോയുടെ ഭാര്യയ്ക്ക് ചികിത്സ വേണമെന്ന് ആവശ്യം
വെനസ്വേലൻ തിങ്കളാഴ്ച, പ്രഥമ വനിത സിലിയ ഫ്ലോറെസ്, മഡുറോയ്ക്കൊപ്പം യു.എസിലെ കോടതിയിൽ ഹാജരായിരുന്നു. ശനിയാഴ്ച കാരക്കാസിൽ നടന്ന യുഎസ് ഓപ്പറേഷനിൽ പുറത്താക്കപ്പെട്ട ഏകാധിപതി നിക്കോളാസ് മഡുറോയുടെ ഭാര്യക്ക് "സാരമായ പരിക്കുകൾ" സംഭവിച്ചുവെന്നും അവരുടെ വാരിയെല്ല് ഒടിഞ്ഞതായും മുഖത്ത് കറുത്തതായും സിലിയ ഫ്ലോറസിനെ പ്രതിനിധീകരിക്കുന്ന ടെക്സസ് അഭിഭാഷകൻ മാർക്ക് ഡൊണലി പറഞ്ഞു. ഫ്ലോറസിനെയും അമേരിക്കൻ സൈന്യം പിടികൂടി രാജ്യത്തിനു പുറത്തു കടത്തി തടങ്കലിലാക്കിയിരിക്കുകാണ്. തിങ്കളാഴ്ച കോടതിയിൽ ഹാജരായപ്പോൾ വെനിസ്വേലയുടെ പ്രഥമ വനിത സിലിയ ഫ്ലോറസിന്റെ അവസ്ഥ അതീവ ദുഃഖകരമായിരുന്നു. വലതു കണ്ണിൽ കാണാവുന്ന ചതവുകൾ, നെറ്റിയിൽ ബാൻഡേജ് ഇട്ടിരുന്നു. യുഎസ് ഓപ്പറേഷനിടെ അവർക്ക് കാര്യമായ പരിക്കേറ്റതായും വാരിയെല്ല് ഒടിഞ്ഞിരിക്കാമെന്നും സിലിയ ഫ്ലോറസിന്റെ അഭിഭാഷകൻ ജഡ്ജിയോട് പറഞ്ഞു.ഫെഡറൽ കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ തന്റെ യഥാർത്ഥ ആരോഗ്യം നിർണ്ണയിക്കാനും ക്ഷേമം ഉറപ്പാക്കാനും തന്റെ കക്ഷിയുടെ മുഴുവൻ ശരീരവും എക്സ്-റേ ചെയ്യണമെന്ന് ഡൊണലി ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയപ്പോൾ, 69 കാരിയായ ഫ്ലോറസ് രണ്ട് ബാൻഡേജുകൾ ധരിച്ചിരുന്നു. ഒന്ന് കണ്ണിലും മറ്റൊന്ന് നെറ്റിയിലുമാണ്. കൊക്കെയ്ൻ, ആയുധ, മയക്കുമരുന്ന് തുടങ്ങിയവ കടത്താൻ ഗൂഢാലോചന നടത്തിയതായി ആരോപിച്ച് യുഎസ് അവർക്കെതിരെ കേസെടുത്തു. ആ ആരോപണങ്ങൾ വ്യാജമാണെന്നും താൻ നിരപരാധിയാണെന്നും ഫ്ലോറെസും മഡുറോയും കോടതിയിൽ പറഞ്ഞിരുന്നു.