ടെക്‌സസിലെ കാറ്റിയിൽ ദമ്പതികൾ വെടിയേറ്റ് മരിച്ച നിലയിൽ

ടെക്‌സസിലെ കാറ്റിയിൽ ദമ്പതികൾ വെടിയേറ്റ് മരിച്ച നിലയിൽ

പ്രസിദ്ധീകരിച്ചത്: 13 Jan, 2026
ഷെയർ ചെയ്യുക:

അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്.

ദമ്പതികളുടെ മക്കളാണ് വെടിയൊച്ച കേട്ട് പോലീസിനെ വിവരമറിയിച്ചത്. ദമ്പതികളെ വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

സംഭവസമയത്ത് ഇവരുടെ രണ്ട് മുതിർന്ന മക്കളും 7 വയസ്സുള്ള വളർത്തു മകളും വീട്ടിലുണ്ടായിരുന്നു. കുട്ടി ഓടിപ്പോയി അയൽവീട്ടിൽ അഭയം തേടി.